കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരേ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് വീണ്ടും ഭീഷണിക്കത്ത്. ‘സി.പി.ഐ.എം.എല്‍. റെഡ് ഫ്‌ളാഗ് വയനാട് ദളം’ എന്നവകാശപ്പെട്ടാണ് തപാല്‍മാര്‍ഗം കത്ത് ലഭിച്ചത്.
നക്‌സലുകളെ കൊന്നൊടുക്കുന്ന കുത്തക മുതലാളിമാര്‍ക്ക് കീഴടങ്ങിയ പിണറായി സര്‍ക്കാരിന് നവകേരളസദസില്‍ ശക്തമായ മറുപടി നല്‍കാന്‍ ആഹ്വാനം ചെയ്യുന്നതാണ് കത്തിന്റെ ഉള്ളടക്കം.
എന്നാല്‍, കത്ത് നടക്കാവ് പോലീസിന് കളക്ടര്‍ കൈമാറിയിട്ടില്ല. വിവരം പുറത്താകരുതെന്ന് പോലീസിന് കളക്ടര്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. കത്തിന്റെ ഉടവിടം കണ്ടെത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.