പാലക്കാട്: കെഎസ്ഇബി പാലക്കാട് ഡിവിഷൻ കൽപ്പാത്തി രഥോത്സവത്തോടനു ബന്ധിച്ച് നടത്തിയ “സുരക്ഷയും സേവനങ്ങളും” പ്രദർശന മേള സന്ദർശിച്ചവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
പാലക്കാട് നഗരസഭ അംഗം കെ.വി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണോ ഉദ്ഘാടനം പാലക്കാട് നഗരസഭ ആരോഗ്യ ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ സ്മിതേഷ് നിർവഹിച്ചു.
വിജയി കൾക്കുള്ള സമ്മാന വിതരണം പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടിവ് എൻഞ്ചിനീയർ രാമപ്രകാശ് നിർവഹിച്ച ശേഷം മുഖ്യപ്രഭാക്ഷണം നടത്തി.
ക്ഷിപ്രപ്രസാദ ഗണപതി നിലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കൽപ്പാത്തി സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ വി.ശെൽവരാജ്അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ അംഗം സുഭാഷ് കെ, കൽപ്പാത്തി വിശ്വനാഥ സ്വാമി ദേവസം ട്രസ്റ്റി സുജിത്ത്, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്ര സമിതി അംഗം മുരുകൻ, പറളി സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ പ്രീതി, മലമ്പുഴ അസിസ്റ്റന്റ് എഞ്ചിനീയർ കെ. പരമേശ്വരൻ, സതീഷ് കുമാർ ഡി.എസ് എന്നിവർ സംസാരിച്ചു.
കൽപ്പാത്തി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ലേഖ മോൾ ആർ സ്വാഗതവും ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷൻ രാജേഷ് കെ.എം നന്ദിയും പറഞ്ഞു.
ഒന്നാം സമ്മാനമായ ബിഎൽഡിസി ഫാനിന് പാലക്കാട് സ്വദേശി ദിയ വി അർഹയായി. രണ്ടാം സമ്മാനം സോളാർ വിളക്ക് (രണ്ടു പേർക്ക്) പാലക്കാട് പുതുശ്ശേരി സ്വദേശി മിഥിലക്കും രാമശ്ശേരി സ്വദേശി ശിവദാസിനും ലഭിച്ചു.
മൂന്നാം സമ്മാനം (3 പേർക്ക്) സിറാമിക് പോട്ടിന് പാലക്കാട് അകത്തേ തറയിലെ ഫിദ നസീം, കാവിൽപ്പാട് സ്വദേശി ഗ്രീഷ്മ ആർ തിരുവനന്തപുരം സ്വദേശി ഇന്ദിര, എന്നിവരും അർഹരായി. പാലക്കാട് നഗരസഭ ഉപാദ്ധ്യക്ഷൻ അഡ്വ. ഇ കൃഷ്ണദാസ് ആണ് നറുക്കെടുപ്പു പദ്ധതി ഉദ്ഘാടനം ചെയ്തത്.