പ്രായമായവരിൽ മാത്രം ബാധിച്ചിരുന്ന രോ​​ഗമായിരുന്ന ഹൃദയാഘാതം. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരിലും കണ്ട് വരുന്നു. ഹൃദയാഘാതം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയാഘാത സാധ്യത കൂട്ടുന്നതിൽ വ്യായാമം വലിയ പങ്ക് വഹിക്കുന്നതായാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. എത്ര അധികം വ്യായാമം ചെയ്യുന്നോ അത്രയും നല്ലതെന്ന് ചിന്തിക്കുന്നവരാണ് പലരും. പക്ഷെ അതൊരു തെറ്റായ പ്രവണതയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 
ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായ വ്യായാമത്തിൽ ഏർപ്പെടരുതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. 30നും 40നും ഇടയിൽ പ്രായമുള്ള ആളുകൾ ശാരീരകമായി യാതെരു പ്രവർത്തനങ്ങളും ചെയ്യാതെ ഇരുന്നിട്ട് പെട്ടെന്ന് അധിക വ്യായാമം ചെയ്യുന്നത് ദോഷം ചെയ്യും. വേഗത്തിൽ ഫിറ്റാകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്തരത്തിൽ കഠിനമായ വ്യായാമം ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കണമെന്നും വിദ​ഗ്ധർ പറയുന്നു. ഏതെങ്കിലും വ്യായാമം ചെയ്യുമ്പോൾ ഛർദ്ദി, തലകറക്കം എന്നിവ അനുഭവപ്പെട്ടാൽ ആ വ്യായാമം അപ്പോൾ തന്നെ നിർത്തേണ്ടതാണ്.
അമിതവ്യായാമം ഹൃദയത്തിൽ ചെലുത്തുന്ന ആയാസമാണ് പ്രധാനം. കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ, പേശികൾക്ക് ഓക്സിജനും പോഷകങ്ങളും നൽകുന്നതിന് ഹൃദയം കൂടുതൽ രക്തം പമ്പ് ചെയ്യുന്നു. ഇത് വ്യായാമത്തോടുള്ള ഒരു സാധാരണ പ്രതികരണമാണ്. ഇത് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. എന്നിരുന്നാലും, വ്യായാമം അമിതമാകുമ്പോൾ ഹൃദയം അമിതമായി അധ്വാനിക്കുകയും ക്ഷീണിക്കുകയും ചെയ്യും. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും ഡോ. അഭിജിത് പറഞ്ഞു. 
അമിതമായി വ്യായാമം ചെയ്യുന്നത് കാലക്രമേണ ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും ഫലപ്രദമായി പമ്പ് ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വേഗത്തിലുള്ള നടത്തം, ജോഗിംഗ്, സൈക്ലിംഗ്, ആഴ്ചയിൽ രണ്ട് മണിക്കൂർ നീന്തൽ എന്നിവ ഉൾപ്പെടുന്ന മിതമായ വ്യായാമം ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ പര്യാപ്തമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *