‘എകെ64’ ആ സംവിധായകന് ഒരു ചാന്‍സ് കൂടി നല്‍കാന്‍ അജിത്ത് കുമാര്‍; വന്‍ അപ്ഡേറ്റ്

ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർതാരം അജിത് കുമാറിന്റെ 64-ാമത് ചിത്രമായ ‘എകെ64’ന്റെ ഔദ്യോഗിക പ്രഖ്യാപനം 2025 ഓഗസ്റ്റിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അജിത് വീണ്ടും സംവിധായകൻ ആദിക് രവിചന്ദ്രനുമായി ഒന്നിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

റോമിയോ പിക്ചേഴ്സിന്റെ ബാനറിൽ രാഹുൽ നിർമ്മിക്കുന്ന ഈ ചിത്രം 2025 നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം, 2026-ലെ വേനൽക്കാല റിലീസിനാണ് ലക്ഷ്യമിടുന്നത്. ‘ഗുഡ് ബാഡ് അഗ്ലി’യുടെ വിജയത്തിന് ശേഷം അജിത്തും ആദിക്കും തമ്മിലുള്ള രണ്ടാമത്തെ ചിത്രമാണ് ‘എകെ64’. ഈ ചിത്രത്തിൽ അന്യഭാഷയിലെ ഒരു സൂപ്പര്‍താരം കൂടി പ്രധാന വേഷത്തില്‍ എത്തുമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്.

കെജിഎഫ് ഫെയിം ശ്രീനിധി ഷെട്ടി ചിത്രത്തിലൂടെ അജിത്തിന്‍റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിക്കുമെന്നും സൂചനകളുണ്ട്. റോമിയോ പിക്ചേഴ്സ് നിര്‍മ്മാതാവ് രാഹുല്‍ മുമ്പ് അജിത്തിന്റെ ‘വിശ്വാസം’, ‘നേർകൊണ്ട പാർവൈ’, ‘വലിമൈ’, ‘തുണിവ്’, ‘ഗുഡ് ബാഡ് അഗ്ലി’ തുടങ്ങിയ ചിത്രങ്ങളുടെ തമിഴ്നാട്ടിലെ തിയേറ്റർ വിതരണവും കൈകാര്യം ചെയ്തിട്ടുണ്ട്.

’എകെ64’ന്റെ ബജറ്റ് ഏകദേശം 275 കോടി രൂപയാണെന്നും അജിത്തിന്റെ പ്രതിഫലം 180 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് തമിഴ് സിനിമയിലെ ഏറ്റവും വലിയ താര പ്രതിഫലങ്ങളില്‍ ഒന്നാണ്.

അജിത് തന്റെ അഭിനയവും റേസിങ് കരിയറും ഒന്നിച്ച് കൊണ്ട് പോകുന്നതിനാല്‍ ഇനി മുതല്‍ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്താണ് സിനിമ ചിത്രീകരണത്തില്‍ പങ്കെടുക്കുവെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. 2026 ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ‘ഗുഡ് ബാഡ് അഗ്ലി’ 285 കോടി രൂപയിലധികം ആഗോള ബോക്സ് ഓഫീസിൽ നേടിയിരുന്നു, ഇത് ‘എകെ64’ന്റെ പ്രതീക്ഷകൾ ഉയർത്തുന്നു.