ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിൽ നിന്ന് തന്‍റെ പഴയ തട്ടകമായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ തിരികെയെത്തി ഗൗതം ഗംഭീര്‍. നൈറ്റ് റൈഡേഴ്സ് മെന്‍ററായി ഗംഭീറിനെ സിഇഒ വെങ്കി മൈസൂര്‍ പ്രഖ്യാപിച്ചു. 2011 മുതല്‍ 2017 വരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നു ഗംഭീര്‍. 2012 ലും 2014 ലും ഗംഭീറിന്‍റെ നേതൃത്വത്തിലായിരുന്നു കോൽക്കത്ത നൈറ്റ് റൈഡേവ്സ് കിരീടം ചൂടിയത്. കൂടാതെ ഗംഭീറിന്‍റെ കാലയളവില്‍ കോല്‍ക്കത്ത അഞ്ച് തവണ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്. […]