പാലാ: കെ.എം മാണിയുടെ സ്മരണാർത്ഥം നിർധന വൃക്കരോഗികൾക്ക് ആശ്വാസം പകരുവാൻ യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നുമായി കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുവാൻ തീരുമാനിച്ചു. 
നവംബർ 23 (വ്യാഴം)  ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച്  കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി കിറ്റുകൾ വിതരണം ചെയ്യും.
പ്രസിഡണ്ട് തോമസ് കുട്ടി വരിക്കയിൽ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ലോപ്പസ് മാത്യു, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ, ടോബിൻ കെ അലക്സ്‌, സാജൻ തൊടുക, സുനിൽ പയ്യപ്പള്ളി, മനു തെക്കേൽ, ചാർലി ഐസക്ക്, എൽബി അഗസ്റ്റിൻ, ജെയിംസ് പൂവത്തോലി, അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ, സിജോ പ്ലാത്തോട്ടം, സച്ചിൻ കളരിക്കൽ, ടോബി തൈപ്പറമ്പിൽ, ബിനു പുലിയുറുമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *