പാലക്കാട്: സാമ്പത്തിക പ്രസിദ്ധീകരണമായ ‘ബിസിനസ്സ് ന്യൂസ്’ പബ്ലിക്കേഷൻസ് പാലക്കാട് ‘ടോപ്പ് ഇൻ ടൗൺ’ ഹാളിൽ നടത്തിയ സഹകരണ സെമിനാർ ‘സഹകരണത്തിന്റെ ചരിത്രവും പ്രസക്തിയും’ വിഷയം അവതരിപ്പിച്ച് കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു.
‘കേരള സർക്കാരും സഹകരണ മേഖലയു’മെന്ന വിഷയത്തിൽ അഡ്വ.കെ.ശാന്തകുമാരി മുഖ്യ പ്രഭാഷണം നടത്തി. എസ്.വി.അയ്യർ അധ്യക്ഷനായി. മൂന്നാമത് സഹകരണ പ്രൊഫഷണൽ സെമിനാർ ബഹുജന പങ്കാളിത്വം കൊണ്ടും കാര്യക്ഷമമായ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. 
വ്യാപകമായ അർത്ഥത്തിൽ ഒന്നായി ജീവിക്കുകയും ഒന്നായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് സഹകരണ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന രീതി. മെച്ചപ്പെട്ട വിധത്തിൽ വികാസം പ്രാപിക്കാൻ കേരളത്തിലെ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സഹകരണ മേഖലയ്ക്ക് വളരെ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. വെല്ലുവിളികൾ നിറഞ്ഞ ഇക്കാലത്ത് സഹകരണ പ്രസ്ഥാനത്തെ നിലനിർത്തുക എന്നത് തികഞ്ഞ ഒരു സമർപ്പണവും സാമൂഹ്യപ്രതിബദ്ധതയുമാണ്, പ്രസംഗകർ പറഞ്ഞു. 
ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മാധ്യമ സുഹൃത്തുക്കൾ, സഹകരണ സാരഥികൾ തുടങ്ങിയവർ സെമിനാറിൽ സംബന്ധിച്ചു. 
ടി.ടി.ഷിജിൻ, എം.ശബരി ദാസൻ, ഗോവിന്ദനുണ്ണി, നൗഷാദ് മണ്ണശ്ശേരി, യൂസുഫ് പാലക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.എം.കെ.ഹരിദാസ് സ്വാഗതവും എൻ.ബി. സുനിതകുമാരി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed