മൂവാറ്റുപുഴ: നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയില്‍ നിന്ന് ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയ കേസില്‍ ഹവാല ഏജന്റ് അറസ്റ്റില്‍. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി പേരയില്‍ വീട്ടില്‍ അന്‍വര്‍ സാദത്തി(42)നെയാണ് എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്.
തമിഴ്നാട് തിരുനല്‍വേലി സ്വദേശികളായ നടേശന് (47), രാജേഷ് പാണ്ഡ്യന് (26) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴ സ്വദേശിയ്ക്ക് നൂറു കോടി രൂപ വായ്പ നല്‍കാമെന്ന് പറഞ്ഞാണ് സംഘം സമീപിച്ചത്. അമ്പതു കോടി രൂപ ആദ്യ
ഗഡു വായ്പയായി നല്‍കാമെന്ന് പറഞ്ഞുറപ്പിച്ചു. പണം വാങ്ങുന്നതിന് തിരുനല്‍വേലിയിലെത്തിയപ്പോള്‍ തട്ടിപ്പുസംഘം അമ്പതു കോടിയുടെ ഡ്രാഫ്റ്റ് കാണിച്ചു.
മൂവാറ്റുപുഴ സ്വദേശിയുടെ കൂടെയുണ്ടായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
ഈ ഡ്രാഫ്റ്റില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ സംഘം ഇവരെ തട്ടിക്കൊണ്ടുപോയി വീട്ടുകാരില്‍ നിന്നും ഒരു കോടി അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
ഈ തുക മൂവാറ്റുപുഴയില്‍ നിന്ന് വാങ്ങാന്‍ ആളെ ഏര്‍പ്പാടാക്കിയത് ഇയാളാണ്. വാങ്ങിയ തുക തിരുനല്‍വേലിയിലെ സംഘത്തലവന് എത്തിച്ചു നല്‍കിയത് അന്‍വര്‍ സാദത്തും മറ്റൊരു പ്രതിയും ചേര്‍ന്നാണ്. ഇയാളുടെ പേരില്‍ ഹവാല ഇടപാടുമായി വേറെയും കേസുകളുണ്ട്. എസ്.ഐമാരായ ടി.എം. സൂഫി, സന്തോഷ് ബേബി, എസ്സിപിഒ ഷിബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
https://www.sathyamonline.com/wp-content/uploads/2017/12/cropped-logoss-32×32.png