സിനിമാവിശേഷങ്ങള്‍ക്കൊപ്പം തന്നെ പ്രിയങ്ക തന്‍റെ കുടുംബവിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രിയങ്കയെ ഓണ്‍ലൈനായി ഫോളോ ചെയ്യുന്നവര്‍ക്കെല്ലാം പ്രിയങ്കയുടെ മകള്‍ മാല്‍തിയെ കുറിച്ചും അറിയുമായിരിക്കും.ആദ്യമൊന്നും മകളുടെ മുഖം വ്യക്തമാകുന്ന ഫോട്ടോ പ്രിയങ്ക പങ്കുവച്ചിരുന്നില്ല. എന്നാലിപ്പോള്‍ മാല്‍തിയുടെ മുഖവും പ്രിയങ്കയെ ഫോളോ ചെയ്യുന്നവര്‍ക്ക് പരിചിതമാണ്. പ്രിയങ്കയുടെ ഭര്‍ത്താവ് നിക്ക് ജൊനാസും മകളുടെ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മകള്‍ മാല്‍തിയുടെ ലെഹങ്കയിലുള്ള ‘ക്യൂട്ട്’ ഫോട്ടോകള്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. ഇളം പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് മാല്‍തിയെ അണിയിച്ചിരിക്കുന്നത്. കുഞ്ഞ് മാല്‍തി ആരുടെയോ കൈ പിടിച്ച് നില്‍ക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ഈ ഫോട്ടോയില്‍ ലെഹങ്കയ്ക്കൊപ്പം ദുപ്പട്ടയുമുണ്ട് കെട്ടോ. വീട്ടില്‍ നടന്ന പ്രത്യേകമായ ചടങ്ങുകളുടെ ഭാഗമായാണ് കുഞ്ഞിനെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്നത്. ഇതും പ്രിയങ്ക പങ്കുവച്ച ഫോട്ടോകളില്‍ വ്യക്തമാണ്.
2018ലാണ് പ്രിയങ്കയും നിക് ജൊനാസും വിവാഹിതരാകുന്നത്.  2022ലാണ് വാടക ഗര്‍ഭധാരണത്തിലൂടെ പ്രിയങ്കയ്ക്കും നിക്കിനും മാല്‍തി പിറന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായതിന്‍റെ പേരില്‍ പ്രിയങ്ക ഏറെ കുറ്റപ്പെടുത്തല്‍ നേരിട്ടിരുന്നു. എന്നാല്‍ പ്രിയങ്കയുടെ കസിൻ സഹോദരിയും നടിയുമായ പരിണീതി ചോപ്ര അടക്കം പലരും പ്രിയങ്കയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പ്രിയങ്കയ്ക്ക് കുഞ്ഞുങ്ങളെ അത്രയും ഇഷ്ടമാണെന്നും മാല്‍തിയെ അവര്‍ എങ്ങനെ നോക്കുമെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു പരിണീതി പറഞ്ഞത്. നിക്കും പ്രിയങ്ക നല്ലൊരു അമ്മയാണെന്ന് പരസ്യമായി തന്നെ പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാതൃദിനത്തിലും പ്രിയങ്കയിലെ അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ട് നിക് സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നു.
https://www.sathyamonline.com/wp-content/uploads/2017/12/cropped-logoss-32×32.png

By admin

Leave a Reply

Your email address will not be published. Required fields are marked *