ദുബായ്: യുഎഇയിൽ മഴ ശക്തമായതോടെ പകർച്ചവ്യാധികൾ പെരുകുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. പനി, ജലദോഷം, ശ്വാസതടസം തുടങ്ങിയവ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
5 വയസിൽ താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും അതീവ ശ്രദ്ധപുലർത്തണമെന്നും പനിയും അനുബന്ധ രോഗങ്ങളും സംബന്ധിച്ച ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോ​ഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു.
പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ മഴ നനയുന്നത് പരമാവധി ഒഴിവാക്കണമെന്നും ആരോ​ഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശത്തിലുണ്ട്.
മലിന ജലത്തിൽ കളിക്കുന്നതിൽ നിന്നും കുട്ടികളെ തടയണമെന്നും അധികൃതർ നിർദേശിച്ചു. വയറിളക്കം, ഛർദ്ദി, പനി, വയറുവേദന, മസിൽ വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഇപ്പോൾ കൂടുതലായും യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed