കായംകുളം. കഴിഞ്ഞ 40 ദിവസക്കാലമായി പാലസ്തീൻ ജനതയ്ക്കും കുട്ടികൾക്കും എതിരായി ഇസ്രയിൽ നടത്തുന്ന കൊടും ക്രൂരതയക്ക് എതിരെ കായംകുളത്തെ വിദ്യാർത്ഥികളുടെ ഐക്യദാർഡ്യം. ഐക്യംഗ്ഷനിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ സദസ്സും കുട്ടികളുടെ ഐക്യദാർഡ്യവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് ഉദ്ഘാടനം ചെയ്തു.
ഇസ്കഫ് കായംകുളം ചാപ്റ്റർ പ്രസിഡന്റ ഷിബു എ ബി എസ് അദ്ധ്യക്ഷത വഹിച്ചു. എ എ റഹീം. ബി ശിവപ്രസാദ്, അഡ്വ.എച്ച്. സുനി, ഡോ. രമേശ്കുമാർ അശ്വതി ടീച്ചർ. അജ്സൽ സുധീർ. എസ് എ .ലത്തീഫ് . മുബാറക് ബേക്കർ. സുനീർ കൊപ്രാപ്പുര എന്നിവർ സംസാരിച്ചു.
ഹുസൈൻ ഐക്യജംഗ്ഷൻ.ടി.എ.നസീർ. ഹരി ചേപ്പാട്. ഗോപിനാഥ് വടക്കേ തോപ്പിൽ, സമദ് തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് മോമന്റോകൾ വിതരണം ചെയ്തു