കോഴിക്കോട്: എംവിആര്‍ കാൻസർ സെന്ററിലെ രോഗബാധിതരായ കുട്ടികൾക്ക് ചികിത്സക്ക്‌ സാമ്പത്തിക സഹായം നൽകുന്ന ‘പ്രതീക്ഷ കിഡ്‌സ്’ എന്ന പദ്ധതിയിലേക്ക് എൻഎസ്എസ് വളണ്ടിയർമാർ സമാഹരിച്ച 3 ലക്ഷം രൂപയുടെ ചെക്ക് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. ജേക്കബ് ജോൺ എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റ്യൂട്ട് മെഡിക്കൽ ഡയറക്റും ‘പ്രതീക്ഷ കിഡ്സ്’ പ്രസിഡണ്ടുമായ ഡോ. നാരായണൻകുട്ടി വാരിയർ, പീഡിയാട്രിക്സ് ഓങ്കോളജി എച്ച്ഒഡിയും ‘പ്രതീക്ഷ കിഡ്സ്’ സെക്രട്ടറിയുമായ ഡോ. യാമിനി കൃഷ്ണൻ എന്നിവർക്ക് കൈമാറി. 
എംവിആർ ക്യാൻസർ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് വളണ്ടിയർമാരുടെ ഈ പ്രവർത്തനം മാതൃകാപരമായ സൽകർമ്മം ആണെന്നും, പ്രതീക്ഷയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുമെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 
എംവിആർ ക്യാൻസർ സെന്റർ സിഇഒ ഡോ. എൻ.കെ മുഹമ്മദ് ബഷീർ, സിഒഒ ഡോ. റബേക്ക ജോൺ, കെയർ ഫൗണ്ടേഷൻ ട്രഷറർ കെ. ജയേന്ദ്രൻ, എൻഎസ്എസ് ജില്ലാ കോർഡിനേറ്റർമാരായ എസ്. ശ്രീജിത്ത്, ഡോ. എം.പി പ്രേംകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രതീക്ഷ പ്രതിനിധി മൊയ്തീൻ മാസ്റ്റർ സ്വാഗതവും, ഡോ. തൻസീർ എൻ.ടി.കെ നന്ദിയും പറഞ്ഞു. 
എംവിആർ ക്യാൻസർ സെന്ററിലെ പ്രതീക്ഷ കിഡ്സിന്  എൻഎസ്എസ് വളണ്ടിയർമാർ സമാഹരിച്ച 3 ലക്ഷം രൂപയുടെ ചെക്ക് എൻഎസ്എസ് സംസ്ഥാന കോർഡിനേറ്റർ ഡോക്ടർ ജേക്കബ് ജോണിൽ നിന്നും എംവിആർ ക്യാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ സ്വീകരിക്കന്നു. പ്രതീക്ഷ കിഡ്സ് സെക്രട്ടറി ഡോക്ടർ യാമിനി, എൻഎസ്എസ് ജില്ലാ കോഡിനേറ്റർ എസ്.ശ്രീജിത്ത് എന്നിവർ.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed