ബോളിവുഡ് നടി അവ്നീത് കൗറിന്‍റെ ഫാന്‍ പേജിലെ ചിത്രത്തിന് ചുവടെ പ്രത്യക്ഷപ്പെട്ട ‘ലൈക്കി’ല്‍ വിശദീകരണവുമായി ക്രിക്കറ്റ് താരം വിരാട് കോലി. പച്ച ക്രോപ് ടോപും പ്രിന്‍റഡ് റാപ് പാവാടയും ധരിച്ചുള്ള അവ്നീതിന്‍റെ ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് താഴെയാണ് കോലിയുടെ ലൈക്ക് പ്രത്യക്ഷപ്പെട്ടത്. ലൈക്ക് ഉടന്‍ തന്നെ പിന്‍വലിക്കപ്പെട്ടുവെങ്കിലും മീമുകളടക്കം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ചിലര്‍ അനുഷ്കയെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു.
വിരാട് കോലി തുടക്കത്തില്‍ മൗനം പാലിച്ചിരുന്നുവെങ്കിലും ചര്‍ച്ചകള്‍ അനാവശ്യ തലത്തിലേക്ക് പോകുന്നുവെന്ന് തോന്നിയതോടെ താരം വിശദീകരണവുമായി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കോലി വിശദീകരിച്ചത്. ‘ഫീഡ് ക്ലിയര്‍ ചെയ്യുന്നതിനിടെ അല്‍ഗോരിതത്തില്‍ നിന്നും ഒരു ഇടപെടലുണ്ടായതായി കാണുന്നു. അതിന് പിന്നില്‍ ഒരു വസ്തുതയുമില്ല. അനാവശ്യമായ ഊഹാപോഹങ്ങളിലെത്തിച്ചേരരുതെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്’ എന്നായിരുന്നു താരത്തിന്‍റെ ഇന്‍സ്റ്റ സ്റ്റോറി.
ഫാന്‍ പേജിന്‍റെ കാര്യമേ നേരിട്ട് കോലി പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ ചര്‍ച്ചകള്‍ അവസാനിക്കുകയും ചെയ്തു. അനാവശ്യ ചര്‍ച്ചകളിലേക്ക് കടക്കാന‍് കോലിക്ക് താല്‍പര്യമില്ലെന്ന് ആരാധകരും മീമുകള്‍ക്ക് ചുവടെ കുറിച്ചു. ഇതോടെ മെല്ലെ വിവാദം കെട്ടടങ്ങുകയും ചെയ്തു.
ബോളിവുഡ് താരവും നിര്‍മാതാവുമായ അനുഷ്കയും രണ്ടുമക്കളുമടങ്ങുന്നതാണ് കോലിയുടെ കുടുംബം. 2017ല്‍ വിവാഹിതരായ കോലിക്കും അനുഷ്കയ്ക്കും കഴിഞ്ഞ ഫെബ്രുവരിയിലാണ് അകായ് ജനിച്ചത്. വാമികയ്ക്കും അകായ്ക്കുമൊപ്പം ഇരുവരും ലണ്ടനിലേക്ക് മാറുകയാണെന്ന് അടുത്തയിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മക്കള്‍ സാധാരണ കുട്ടികളെ പോലെ വളരണമെന്നും സ്വകാര്യജീവിതമുണ്ടാകണമെന്നുമുള്ള ആഗ്രഹമാണ് അതിന് പിന്നിലെന്ന് താരത്തോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg