രഹസ്യ വിവരം, ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ചത് ഒരു കാറിനെ, കണ്ടെത്തിയത് രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ്
ആലുവ: ആലുവയിൽ കാറിനുള്ളിൽ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവ് എക്സൈസ് പിടികൂടി. 486 ഗ്രാം കഞ്ചാവാണ് ആലുവ എക്സൈസ് പിടിച്ചെടുത്തത്. കീഴ്മാട് എന്ന കാർ വർക്ക് ഷോപ്പിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി എക്സൈസ് ഈ കാർ നിരീക്ഷിച്ചു വരികയായിരുന്നു. എക്സൈസ് കാർ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് രഹസ്യഅറയിൽ കഞ്ചാവ് കണ്ടെത്തിയത്. എവിടെ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നതുമായി ബന്ധപ്പെട്ടടക്കം അന്വേഷണം പുരോഗമിക്കുകയാണ്.