ഖത്തറിലെ പൊ​തു​മാ​പ്പ്; അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാൻ പ്ര​ഖ്യാ​പി​ച്ച ഗ്രേസ് പീരിയഡ് ഉടൻ അവസാനിക്കും

ദോഹ: വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് രാജ്യം വിടുന്നതിന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മൂന്ന് മാസത്തെ പൊതുമാപ്പ് കാലയളവ് ഈ മാസം ഒമ്പതിന് അവസാനിക്കും. മ​തി​യാ​യ താ​മ​സ​രേ​ഖ​ക​ളി​ല്ലാ​തെ വിസ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി ഖത്തറിൽ താമസിക്കുന്നവര്‍ക്ക് പി​ഴ​യോ ശി​ക്ഷ​യോ ഇ​ല്ലാ​തെ ത​ങ്ങ​ളു​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന​താ​ണ്​ പൊ​തു​മാ​പ്പ്. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് നി​ല​വി​ൽ​വ​ന്ന മൂ​ന്നു​മാ​സ​ത്തെ പൊ​തു​മാ​പ്പ് കാ​ല​യ​ള​വ് (ഗ്രേ​സ് പി​രീ​ഡ്) ഇ​തി​ന​കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് ആ​യി​ര​ങ്ങ​ളാ​ണ്. തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ ആ​നു​കൂ​ല്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഹമദ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയോ സല്‍വ റോഡിലെ സെര്‍ച്ച് ആന്റ് ഫോളോഅപ്പ് വിഭാഗത്തിന്റെ ഓഫീസിലെത്തിയോ പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാ​ത്രി ഒ​മ്പ​ത്​ വ​രെ​യാ​ണ്​ സെ​ർ​ച്ച്​ ആ​ൻ​ഡ് ഫോ​ളോ​അ​പ്​ വി​ഭാ​ഗം ഓ​ഫീസിന്റെ പ്ര​വ​ർ​ത്ത​ന സ​മ​യം.
വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും താ​മ​സം തു​ട​രു​ന്നവർ, സ​ന്ദ​ർ​ശ​ക-കു​ടും​ബ വി​സ​ക​ളി​ലെ​ത്തി കാ​ലാ​വ​ധി ക​ഴി​ഞ്ഞവർ, തൊഴിലുടമയില്‍ നിന്നും ഒളിച്ചോടി രാജ്യത്ത് തുടരുന്നവര്‍ തുടങ്ങി വി​വി​ധ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച പ്ര​വാ​സി​ക​ൾ​ക്ക് നാട്ടിലേക്ക് മ​ട​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്.

Read Also – എമിറേറ്റ്സ് എയർലൈൻസിൽ വമ്പൻ തൊഴിലവസരം, 1,500 പേരെ പുതിയതായി നിയമിക്കും; സന്തോഷ വാർത്ത പങ്കുവെച്ച് കമ്പനി

പാ​സ്​​പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെയുള്ള രേ​ഖ​ക​ളു​മാ​യി ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തിയാൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്‌ മടങ്ങാം. അ​തേ​സ​മ​യം, ​പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​​പ്പെ​ടു​ത്താ​ൻ ​​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മ​റ്റു നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​ക​ളോ ത​ട​സ്സ​ങ്ങ​ളോ ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല. സാമ്പത്തിക കേസുകളോ, നിയമനടപടികളോ നേരിടുന്നവര്‍ക്ക് അത് തീര്‍ക്കാതെ രാജ്യം വിടാനാകില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin