കണ്ടെടുത്തത് പുകക്കുഴലിൽ നിന്ന്! കണ്ണൂരിൽ 17 കാരൻ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി വാങ്ങാൻ നടത്തിയ മോഷണം പിടിയിൽ

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് 8 പവനും 18000 രൂപയും കവർന്ന കേസിൽ പതിനേഴുകാരൻ പിടിയിൽ. ഇലക്ട്രിക് സ്കൂട്ടറിന്‍റെ ബാറ്ററി വാങ്ങാനാണ് മോഷണമെന്നാണ് പ്രതിയുടെ മൊഴി. കല്ലുമുട്ടിയിലെ അടച്ചിട്ടിരുന്ന വീട്ടിലാണ് കഴിഞ്ഞ ചൊവ്വാഴ്ച പട്ടാപ്പകൽ കവർച്ച നടന്നത്. മണിക്കടവ് സ്വദേശിയായ പതിനേഴുകാരനാണ് പ്രതിയെന്ന് പൊലീസിന് വ്യക്തമായി. പ്രതിയുടെ വീട്ടിൽ പുകക്കുഴലിൽ ഒളിപ്പിച്ച മോഷണമുതലും കണ്ടെടുത്തു.

ഇരിട്ടി ടൗണിലെ കടകളിൽ ജോലി ചെയ്തിരുന്ന പതിനേഴുകാരൻ അങ്ങനെ സ്വരൂപിച്ച പണം കൊണ്ട് , ലൈസൻസില്ലാതെ ഓടിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയിരുന്നു. ഇതിന്‍റെ ബാറ്ററി കേടായതോടെ പുതിയത് വാങ്ങാൻ തീരുമാനിച്ചു. കടയിൽ അന്വേഷിച്ചപ്പോൾ നാൽപ്പതിനായിരം രൂപയാകുമെന്ന് പറഞ്ഞെന്നും അത് സംഘടിപ്പിക്കാനാണ് മോഷണം നടത്തിയെന്നുമാണ് പ്രതി ഇരിട്ടി പൊലീസിനോട് പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin