യുഎഇയിൽ ചൂട് കൂടുന്നു, വാരാന്ത്യത്തിൽ താപനില ഉയരും, മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി: യുഎഇയില്‍ വാരാന്ത്യത്തില്‍ താപനില ഉയരാന്‍ സാധ്യത. വ്യാഴാഴ്ച അല്‍ ഐനിലെ സ്വേഹാനിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.45ന് 46.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില. വേനല്‍ക്കാലം അടുക്കുന്നതോടെ രാജ്യത്ത് താപനില വര്‍ധിച്ചു വരികയാണ്.
വാരാന്ത്യങ്ങളില്‍ പകല്‍ സമയങ്ങളില്‍ ആഭ്യന്തര മേഖലകളില്‍ 42 ഡിഗ്രി സെല്‍ഷ്യസിനും 46 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും താപനില. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 39 ഡിഗ്രി സെല്‍ഷ്യസിനും 44 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും. എന്നാല്‍ പര്‍വ്വത പ്രദേശങ്ങളില്‍ താപനില കുറയും. 32 ഡിഗ്രി സെല്‍ഷ്യസിനും 39 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും ഇവിടങ്ങളിലെ താപനില.
Read Also – തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും, ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് കുവൈത്ത്
അതേസമയം താപനില ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് ഉയരുന്ന സാഹചര്യത്തില്‍ ദീര്‍ഘനേരം നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതര്‍ അറിയിച്ചു.