മൈക്രോവേവ് ഓവൻ വൃത്തിയാക്കാൻ ഇതാ 5 എളുപ്പ വഴികൾ
അടുക്കള ഉപകരണങ്ങൾ നിർമ്മിച്ചിരിക്കുന്നത് അടുക്കള ജോലികൾ എളുപ്പമാക്കാൻ വേണ്ടിയാണ്. അതിലൊന്നാണ് മൈക്രോവേവ് ഓവൻ. ചൂടാക്കുന്നത് മുതൽ പാചകം ചെയ്യാനും കേക്ക് ഉണ്ടാക്കാനുമൊക്കെ ഓവൻ ഉപയോഗിക്കാറുണ്ട്. ഉപയോഗിച്ചതിന് ശേഷം ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ ഉപകരണത്തിന് കേടുപാടുകൾ സംഭവിക്കാൻ കാരണമായേക്കാം. മൈക്രോവേവ് ഓവൻ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇതാ 5 എളുപ്പ വഴികൾ.
നാരങ്ങ വെള്ളം ചൂടാക്കാം
ഓവനിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു പാത്രത്തിൽ നാരങ്ങയും വെള്ളവും ചേർക്കണം. ശേഷം നന്നായി വെള്ളം ചൂടാക്കണം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി തുടച്ചെടുക്കാം.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഉപയോഗിച്ച് ഓവനിൽ പറ്റിപ്പിടിച്ച കടുത്ത കറകളെ നീക്കം ചെയ്യാൻ സാധിക്കും. ബേക്കിംഗ് സോഡയിൽ വെള്ളമൊഴിച്ച് കുഴമ്പ് രൂപത്തിലാക്കണം. ശേഷം വൃത്തിയാക്കേണ്ട ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കണം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നനഞ്ഞ സ്പോഞ്ച് ഉപയോഗിച്ച് തുടച്ചെടുക്കാം.
സ്പ്രേ ചെയ്യാം
വെള്ളത്തിൽ നാരങ്ങ നീരും വിനാഗിരിയും ചേർത്തതിന് ശേഷം കുപ്പിയിലാക്കി സ്പ്രേ ചെയ്യാം. 5 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നനവുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കണം.
ഡിഷ് സോപ്പ് ഉപയോഗിക്കാം
മൈക്രോവേവിന്റെ ഗ്ലാസ് ഡോർ പെട്ടെന്ന് അഴുക്കാവാൻ സാധ്യതയുള്ള ഒന്നാണ്. ഡിഷ് സോപ്പ് വെള്ളത്തിൽ ചേർത്തതിന് ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി തുടച്ചെടുക്കണം. ശേഷം നല്ല വെള്ളത്തിൽ മുക്കിയും തുടച്ചെടുക്കാം.
സോപ്പ് വെള്ളം
സോപ്പ് വെള്ളം ഉപയോഗിച്ചും മൈക്രോവേവ് വൃത്തിയാക്കാൻ സാധിക്കും. സോപ്പ് വെള്ളത്തിൽ സ്പോഞ്ച് മുക്കിയെടുത്തതിന് ശേഷം നന്നായി ഉരച്ച് കഴുകണം. ഇത് പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകളെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.
ഈ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്ലഗ് ചെയ്യുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കണം