‘മുസ്ലിങ്ങൾക്കോ കശ്മീരികൾക്കോ എതിരെ തിരിയരുത്’; പഹൽഗാമിൽ കൊല്ലപ്പെട്ട വിനയ് നര്‍വാളിന്‍റെ ഭാര്യ ഹിമാൻഷി

ദില്ലി: പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പേരിൽ ആരും മുസ്ലിങ്ങൾക്കും ​​കശ്മീരികൾക്കും ​​എതിരെ തിരിയരുതെന്ന് ഭീകരക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്‍റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍. സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും നീതി ലഭിക്കണമെന്നും ഹിമാൻഷി പറഞ്ഞു. ആരോടും വിദ്വേഷം പുലര്‍ത്തരുതെന്നും ഹിമാൻഷി പറഞ്ഞു.

അക്രമം കാണിച്ചവര്‍ക്ക് തക്കതായ മറുപടി നൽകണമെന്നും നീതി ലഭിക്കണമെന്നും ഹിമാൻഷി പറഞ്ഞു.വിനയ് നര്‍വാളിന്‍റെ 27ആം ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്വദേശമായ ഹരിയാണയിലെ കര്‍ണാലിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഹിമാൻഷി. ഏപ്രിൽ 16 നായിരുന്നു ഹിമാൻഷിയും വിനയ് നർവാളും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആറാം നാളാണ് വിനയ് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹശേഷം മധുവിധു ആഘോഷിക്കാനായിരുന്നു ഇരുവരും കശ്മീരിലെത്തിയത്. നേവിയിൽ ലഫ്റ്റ്നന്‍റ് കേണളായിരുന്ന വിനയ് ഹരിയാനയിലെ കര്‍ണാൽ സ്വദേശിയാണ്. 

By admin