പൊലീസ് റെയ്ഡിൽ കുടുങ്ങിയത് 11 യുവതികകളും ഇടനിലക്കാരനും; വൈറ്റിലയിൽ ഫോർസ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം

കൊച്ചി: കൊച്ചി വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം. വൈറ്റില ആര്‍ട്ടിക് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11 യുവതികളും ഇടനിലക്കാരനും പിടിയിലായി. ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശ്യാസ്യ സംഘം പിടിയിലായത്.

വൈറ്റിലയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലായ ‘ആര്‍ട്ടിക്കി’ല്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും മരട് പൊലീസും ഹോട്ടലിൽ പരിശോധനയ്ക്കെത്തിയത്. എന്നാൽ ലഹരി കണ്ടെത്തിയില്ല, പക്ഷെ വൻ പെൺ വാണിഭ സംഘം പൊലീസിന്റെ വലയിലിലായി. ഹോട്ടലിന്റെ മൂന്നാം നിലയിലെ മൂന്ന് മുറികൾ വാടകയ്ക്കെടുത്ത് മഞ്ചേരി സ്വദേശി നൗഷാദ് എന്നയാളാണ് സ്പാ നടത്തിയത്. ഇയാളുടെ ഇടനിലക്കാരനായി പ്രവർത്തിച്ച കൊച്ചി സ്വദേശി ജോസ് പരിശോധന സമയത്ത് ഹോട്ടലിലുണ്ടായിരുന്നു.

മനേജറായി പ്രവർത്തിച്ച യുവതി ഉൾപ്പടെ മലയാളികളായ 11 യുവതികളാണ് പിടിയിലായത്. കൂടുതലും കൊച്ചിക്കാരാണ് പിടിയിലായത്. മാസ ശമ്പളത്തിലാണ് യുവതികളെ നിയമിച്ചിരുന്നത്. മാനേജരായ യുവതിക്ക് 30000 രൂപ, ഇടനിലക്കാരനായ ജോസിന് 20000 രൂപ, മറ്റുള്ളവർക്ക് 15000 രൂപ എന്നിങ്ങനെയായിരുന്നു ശമ്പളം. അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെയും. ഒരു മാസം സ്പായിൽ നിന്ന് മാത്രം മൂന്നര ലക്ഷം രൂപ വരെ ഇടനിലക്കാർക്ക് ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin