പാക്കിസ്ഥാനെതിരെ നടപടി കടുപ്പിക്കാന്‍ ഇന്ത്യ. പോസ്റ്റല്‍ സര്‍വീസും കപ്പല്‍ വഴിയുള്ള ചരക്കുനീക്കവും നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നു. അതിനിടെ വാഗാ അതിര്‍ത്തി വഴി മടങ്ങിപ്പോകാന്‍ എത്തിയ സ്വന്തം പൗരന്‍മാരെ പാക്കിസ്ഥാന്‍ തടഞ്ഞത് തര്‍ക്കത്തിനിടയാക്കി. കുട്ടികളടക്കം ഒട്ടേറെ പേര്‍ അതിര്‍ത്തിയില്‍ കുടുങ്ങി.
കപ്പല്‍മാര്‍ഗം മറ്റ് രാജ്യങ്ങളിലൂടെ പാക്കിസ്ഥാനിലേക്ക് നടത്തുന്ന ചരക്കുനീക്കം നിര്‍ത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായാണ് വിവരം. അതോടൊപ്പം പോസ്റ്റല്‍ സര്‍വീസും നിര്‍ത്താന്‍ നീക്കമുണ്ട്. നിലവില്‍ നാമമാത്രമായിട്ടാണെങ്കിലും ഇരു രാജ്യങ്ങളിലേക്കും കത്തിടപാടുകളും കൊറിയര്‍ ഇടപാടുകളും ഉണ്ട്. നേരത്തെ മരുന്നടക്കം പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതി നിര്‍ത്തുന്നകാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരുന്നു.
അതിനിടെ വാഗാ അതിര്‍ത്തിയില്‍ ഒട്ടേറെ പാക് പൗരന്‍മാര്‍ കുടുങ്ങി. ഇന്ത്യ വിടാന്‍ അനുവദിച്ച സമയപരിധി അവസാനിച്ചതോടെ നിരവധി പാക് പൗരന്‍മാര്‍ വാഗാ അതിര്‍ത്തി കടക്കാന്‍ എത്തുന്നുണ്ട്. ഇവരെ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകുന്നില്ല. അതിര്‌ത്തി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പെരുവഴിയിലായി. പാക്ക് അധികൃതരും പൗരന്‍മാരും തമ്മില്‍ തര്‍ക്കവും ഉണ്ടാകുന്നുണ്ട്. സ്വന്തം രാജ്യം സ്വീീകരിക്കുന്നില്ലെങ്കില്‍ പിന്നലെ എവിടെപ്പോകും എന്നാണ് ഇവര്‍ ചോദിക്കുന്നത്. വിസ റദ്ദായതിനാല്‍ ഇന്ത്യയില്‍ തിരികെ പ്രവേശിക്കാനും സാധിക്കില്ല.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
army
DELHI NEWS
evening kerala news
eveningkerala news
eveningnews malayalam
India
indian army
LATEST NEWS
WORLD
കേരളം
ദേശീയം
വാര്‍ത്ത