ഐഎസ്എൽ എട്ടാം സീസണിൽ ഹൈദരാബാദ് എഫ് സി പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബ്ലാസ്റ്റേഴ്സിനെ 3-1 പരാജയപെടുത്തി കിരീടം സ്വന്തമാക്കി. കളിയിൽ രണ്ടാംപകുതിയുടെ അറുപത്തിയെട്ടാം മിനിറ്റിൽ മലയാളി താരം കെ പി രാഹുലാണ് ബ്ലാസ്റ്റേഴ്സിന് നേടിയത്.എന്നാൽ എൺപത്തിയെട്ടാം മിനിറ്റിൽ ടവോറയിലൂടെ തിരിച്ചടിച്ചു ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു. പിന്നീട് കളി അധിക സമയത്തേക്ക് നീണ്ടെങ്കിലും ആർക്കും ഗോൾ നേടാനായില്ല. എന്നാൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ലെസ്കോവിച്, നിഷു കുമാർ, ജീക്സൺ എന്നിവർക്ക് ലക്ഷ്യം കാണാനായില്ല.