തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്​​ട്ര തുറമുഖത്തിന്‍റെ ഉദ്​ഘാടനത്തിന്​ പ്രധാനമ​​ന്ത്രി നരേന്ദ്ര മോദി എത്തുന്ന പശ്ചാത്തലത്തിൽ അതിസുരക്ഷയിൽ തലസ്ഥാനം. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ട്രയൽ റൺ ബുധനാഴ്ച നടന്നു. നഗരവും തുറമുഖവും പരിസരവും കനത്ത സുരക്ഷയിലാണ്​. നഗരത്തിലടക്കം നാലായിരത്തോളം പൊലീസുകാരെയാണ്​ വിന്യസിച്ചിട്ടുള്ളത്​. സന്ദർശനത്തോടനുബന്ധിച്ച് ന​ഗരത്തിൽ രണ്ടുദിവസം ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്​.
വ്യാഴാഴ്ച വൈകീട്ടോടെയാണ്​ പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്​. രാജ്ഭവനിലാണ്​ തങ്ങുക. വെള്ളിയാഴ്ച 10നു ശേഷം പാങ്ങോട് സൈനിക ക്യാമ്പിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നിന്ന്​ വായുസേനയുടെ പ്രത്യേക ഹെലികോപ്ടറിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിറങ്ങുന്ന പ്രധാനമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവർ സ്വീകരിക്കും. തുടർന്ന്,​ പ്രധാനമ​ന്ത്രി തുറമുഖത്തിന്‍റെ പ്രവർത്തനങ്ങൾ വീക്ഷിക്കും. രാവിലെ 11ന്​ ഉദ്​ഘാടനവേദിയിലേക്കെത്തും. 12ന്​ ​മടങ്ങും.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed