‘വേടൻ ഇവിടെ വേണം’; വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും ഷഹബാസ് അമന്
റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയ്ക്ക് പിന്തുണയുമായി ഗായകൻ ഷഹബാസ് അമന്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഷഹബാസ് അമന് പിന്തുണ അറിയിച്ചത്. വേടൻ ഇവിടെ വേണമെന്നും വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
‘വേടൻ ഇവിടെ വേണം. ഇന്ന് നിശാഗാന്ധിയിൽ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്നേഹം’, എന്നാണ് ഷഹബാസ് അമന് കുറിച്ചത്. പിന്നാലെ വിമർശന കമന്റുകൾ ഉൾപ്പടെ പോസ്റ്റിന് താഴേ വരുന്നുണ്ട്.
gg