അമിത വേഗതക്ക് വലിയ വില കൊടുക്കേണ്ടിവരും; പിഴ ഉയർത്തി കുവൈത്തിൽ പുതിയ ട്രാഫിക് നിയമ ഭേദഗതി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമത്തിന്‍റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ നിയന്ത്രിക്കുന്ന മന്ത്രിതല പ്രമേയം ഭേദഗതി ചെയ്തുകൊണ്ട് പുതിയ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇത് പ്രകാരം അമിത വേഗതയ്ക്കുള്ള പിഴ ഉയര്‍ത്തിയിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഡിക്രി-നിയമ നമ്പർ 67/1976 ലെ വശങ്ങൾ പരിഷ്കരിക്കുന്ന ഡിക്രി-നിയമ നമ്പർ 5/2025 ലെ ആർട്ടിക്കിൾ ’41’ ലെ ക്ലോസ് ‘7’ ന് അനുസൃതമായി ഭേദഗതി ചെയ്ത വ്യവസ്ഥകൾ പ്രകാരം, വേഗത പരിധി എത്രത്തോളം കൂടുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ വേഗത ലംഘനങ്ങൾക്കുള്ള പിഴ തുകകൾ.
പുതുക്കിയ പിഴ ഇപ്രകാരമാണ്:
1- പരമാവധി വേഗത പരിധിയിൽ നിന്ന് ഇരുപത് കിലോമീറ്റർ വരെ കൂടിയാൽ, എഴുപത് ദിനാർ പിഴ
2- പരമാവധി വേഗത പരിധിയിൽ നിന്ന് ഇരുപത് മുതൽ മുപ്പത് കിലോമീറ്റർ വരെ കൂടിയാൽ എൺപത് ദിനാർ പിഴ
3- പരമാവധി വേഗത പരിധിയിൽ നിന്ന് മുപ്പത് കിലോമീറ്റർ മുതൽ നാൽപ്പത് കിലോമീറ്റർ വരെ കൂടിയാൽ തൊണ്ണൂറ് ദിനാർ പിഴ
4- പരമാവധി വേഗത പരിധിയിൽ നിന്ന് നാൽപ്പത് കിലോമീറ്റർ മുതൽ അമ്പത് കിലോമീറ്റർ വരെ കൂടിയാൽ നൂറ് ദിനാർ പിഴ
5- പരമാവധി വേഗത പരിധിയിൽ നിന്ന് അമ്പത് കിലോമീറ്ററിൽ മുതൽ അറുപത് കിലോമീറ്റർ വരെ കൂടിയാൽ നൂറ്റിയിരുപത് ദിനാർ പിഴ
6- പരമാവധി വേഗത പരിധിയിൽ നിന്ന് അറുപത് കിലോമീറ്റർ മുതൽ എഴുപത് കിലോമീറ്റർ വരെ കൂടിയാൽ നൂറ്റിമുപ്പത് ദിനാർ പിഴ
7- പരമാവധി വേഗത പരിധിയിൽ നിന്ന് എഴുപത് കിലോമീറ്ററിൽ കൂടുതൽ കവിഞ്ഞാൽ നൂറ്റിയമ്പത് ദിനാർ പിഴ