രണ്ടര വയസുള്ള കുഞ്ഞിന്റെ അമ്മയാണ്, സ്വപ്നജോലി ഉപേക്ഷിക്കേണ്ടി വന്നത് ഇക്കാരണം കൊണ്ട്, ചര്‍ച്ചയായി പോസ്റ്റ്

കൊവിഡിന് ശേഷമാണ് ലോകത്ത് വർക്ക് ഫ്രം ഹോം സാധാരണമായി തുടങ്ങിയത്. പല കമ്പനികളും കൊവിഡ് സമയത്ത് തുടങ്ങിയ വർക്ക് ഫ്രം ഹോം സംവിധാനം തന്നെ പിന്നീടങ്ങോട്ടും തുടരുകയായിരുന്നു. അതോടെ പലരും വീടുകളിലിരുന്ന് ജോലി ചെയ്യാവുന്ന കമ്പനികളിൽ ജോലിക്കായി അന്വേഷിച്ച് തുടങ്ങി. എന്തായാലും, തന്റെ സ്വപ്നജോലി വർക്ക് ഫ്രം ഹോം/ ഹൈബ്രിഡ് വർക്കിങ് അനുവദിക്കാത്തതിനാൽ ഉപേക്ഷിച്ചതിന്റെ അനുഭവം പറയുകയാണ് മെഹക് ബം​ഗ്ലാ എന്ന യുവതി. 

ലിങ്ക്ഡ്ഇന്നിലാണ് മെഹക് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. നല്ല ശമ്പളം, മികച്ച റോൾ, നല്ല കമ്പനി റിവ്യൂ, പഠിക്കാനുള്ള അവസരങ്ങൾ ഇതെല്ലാം കൊണ്ട് ആ ജോലി മികച്ചതായിരുന്നു എന്നാണ് മെഹക് പറയുന്നത്. എന്നാൽ, അതെല്ലാമുണ്ടായിരുന്നാലും ആ ജോലി ഉപേക്ഷിക്കാനുള്ള കാരണമായി ഒന്നുണ്ടായിരുന്നു. അതാണ് വർക്ക് ഫ്രം ഹോം അനുവദിക്കാത്തത് എന്നാണ് മെഹക് പറയുന്നത്. 

രണ്ടര വയസുള്ള ഒരു കുട്ടിയുടെ അമ്മയാണ് മെഹക്. തന്നിലെ അമ്മ കുഞ്ഞിനെ നാനിക്കൊപ്പം തനിയെ വീട്ടിലാക്കിയിട്ട് പോകാനുള്ള അവസ്ഥയിൽ എത്തിയിട്ടില്ല. ഡേകെയറുകളാണെങ്കിൽ വൈകുന്നേരം ആറ് മണി വരെ മാത്രമേ പ്രവർത്തിക്കൂ. ഈ പുതിയ ജോലി സ്വീകരിച്ചാൽ ഓഫീസിലേക്കും തിരികെയുമുള്ള യാത്രയടക്കം 11 മണിക്കൂർ‌ വേണ്ടിവരുന്ന ഒന്നാണ് എന്നാണ് മെഹക് പറയുന്നത്. 

വർക്ക് ഫ്രം ഹോം, അല്ലെങ്കിൽ ഹൈബ്രിഡ് വർക്കിങ് ഓപ്ഷനുണ്ടെങ്കിൽ നാനിയേയും ഭർത്താവിന്റെ ജോലിയും ഒക്കെവച്ച് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാനാവുമായിരുന്നു എന്നാണ് മെഹക് പറയുന്നത്. 

താൻ‌ ആവശ്യപ്പെടുന്നത് കൂടുതലാണോ എന്നും മെഹക് ചോദിക്കുന്നു. ഒപ്പം കോർപറേറ്റ് ലോകത്ത് ഒന്നുകിൽ വീട്ടിലിരുന്ന് കുട്ടിയെ നോക്കുക, അല്ലെങ്കിൽ ജോലിക്ക് പോവുക ഇതിൽ ഏതെങ്കിലും ഒരു ഓപ്ഷനേ സ്വീകരിക്കാനാകൂ എന്നും അവൾ ചോദിക്കുന്നു. 

നിരവധിപ്പേരാണ് മെഹക്കിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ജോലിയിലെ വിവിധ പ്രശ്നങ്ങൾ, സ്ത്രീകളുടെ വർക്ക് ലൈഫ് ബാലൻസ് തുടങ്ങി ഒരുപാട് കാര്യങ്ങളിൽ ചർച്ചകൾ ഉയരാൻ ഈ പോസ്റ്റ് കാരണമായി തീർന്നിട്ടുണ്ട്. സ്ത്രീകളെ കൂടുതൽ ജോലികളിൽ ഉറപ്പിച്ച് നിർത്തുവാൻ വേണ്ടിയുള്ള കാര്യങ്ങൾ വിവിധ കമ്പനികൾ ചെയ്യേണ്ടതായിട്ടുണ്ട് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. 

വർക്ക് ഫ്രം ഹോം ആയാലും കൃത്യമായി ജോലി നടക്കുന്ന കമ്പനികൾക്ക് എന്തുകൊണ്ടാണ് ആ ഓപ്ഷൻ നൽകാനാവാത്തത് എന്നും പലരും ചോദിച്ചിട്ടുണ്ട്. 

മാസം നാലോ അഞ്ചോ ലക്ഷം രൂപയെങ്കിലും ഇല്ലാതെ ഈ ന​ഗരത്തിൽ ജീവിക്കാനാവില്ല; ചർച്ചയായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin