ഹോട്ടൽ മുറിയിലെ കട്ടിലിനടിയിൽ തുറിച്ചുനോക്കി കിടക്കുന്ന അപരിചിതൻ, ഞെട്ടുന്ന അനുഭവം വെളിപ്പെടുത്തി യുവതി
സോളോ ട്രിപ്പുകൾ പോകുന്ന ഒരുപാടുപേരുണ്ട് ഇന്ന്. പഴയതുപോലെ അല്ല, തനിയെ യാത്ര ചെയ്യുന്ന ഒരുപാട് സ്ത്രീകളേയും കാണാം. എന്നാൽ, അത്തരം ഒരു യാത്രയിൽ തനിക്കുണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തുകയാണ് തായ്‍ലാൻഡിൽ നിന്നുള്ള ഒരു യുവതി. നതാലിസി തക്‌സിസിക്ക് എന്ന യുവതിയാണ് ജപ്പാനിൽ വച്ച് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.
ജപ്പാന്റെ സുരക്ഷ കണക്കിലെടുത്താണ് ആ സ്ഥലം തന്റെ യാത്രക്കായി തിരഞ്ഞെടുത്തത് എന്നാണ് നതാലിസി പറയുന്നത്. എന്നാൽ, അവിടെ ഒരു ഹോട്ടലിൽ വച്ച് തന്റെ കട്ടിലിന്റെ അടിയിൽ ഒളിച്ചിരിക്കുന്ന ഒരാളെ കാണേണ്ടി വന്നു എന്നാണ് അവൾ പറയുന്നത്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ ഷെയർ ചെയ്ത വീഡിയോയിലാണ് അവൾ ഇക്കാര്യം വിശദീകരിച്ചത്.
പക്ഷേ, തന്റെ സ്വപ്നയാത്ര ഒരു പേടിസ്വപ്നമായി മാറിയെന്നാണ് നതാലിസി പറയുന്നത്. ഹോട്ടലിൽ കീ കാർഡ് സിസ്റ്റം ആയിരുന്നു. എന്നിട്ടും ഒരു അപരിചിതൻ എങ്ങനെയോ തന്റെ മുറിയിൽ കയറിയെന്നും അത് തന്നെ ഞെട്ടിച്ചു എന്നും അവൾ വിശദീകരിക്കുന്നു.
അയാൾ ഓടിരക്ഷപ്പെട്ടു. അതിനുശേഷം അവൾ ഈ സംഭവം ഹോട്ടൽ സ്റ്റാഫിനോട് പറഞ്ഞു. അവർ പൊലീസിനെ വിളിച്ചു. എന്നാൽ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല, ഇത് വെല്ലുവിളിയായി തീർന്നു. അതുപോലെ ഇത്രയും പ്രശ്നം ഉണ്ടായിട്ടും ഹോട്ടൽ അവൾക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യാൻ തയ്യാറായില്ല. അതുപോലെ പോലീസ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാനും ബുദ്ധിമുട്ടായിരുന്നു. അവളുടെ മുറിയിൽ ഒരു പവർ ബാങ്കും യുഎസ്ബി കേബിളും അധികൃതർ കണ്ടെത്തി. പിന്നീട്, രാത്രിയിൽ നതാലിസി മറ്റൊരു ഹോട്ടലിൽ മുറി എടുക്കുകയായിരുന്നു. എന്നാൽ, ആദ്യത്തെ ഹോട്ടലിന്റെ സംഭവത്തോടുള്ള പ്രതികരണം അവൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി.
ഏകദേശം 44,000 രൂപ നൽകിയാണ് താൻ ആ ഹോട്ടലിൽ മുറിയെടുത്തത് എന്നും നതാലിസി തന്റെ പോസ്റ്റിൽ പറയുന്നു. നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. ഒരാൾ പറഞ്ഞത്, ജപ്പാൻ സുരക്ഷിതമല്ലാത്ത രാജ്യമല്ല, ആ ഹോട്ടലിന്റേതാണ് പ്രശ്നം എന്നാണ്. മറ്റൊരാൾ നതാലിസിക്ക് മുറിയിൽ കയറിയ ഉടനെ തന്നെ അവിടമാകെ പരിശോധിക്കാൻ തോന്നിയത് നന്നായി എന്നാണ് പറയാനുണ്ടായിരുന്നത്.
അവൾ സുരക്ഷിതയാണ് എന്നതിൽ പലരും ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. അയാളുടെ പവർ ബാങ്കും കേബിളും അവിടെയുണ്ടായിരുന്നെങ്കിൽ അയാൾ നതാലിസി ഉറങ്ങാൻ കാത്തിരുന്നതാവണം വല്ലതും ചെയ്യാൻ എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. മറ്റൊരാൾ പറഞ്ഞത്, മിക്കവാറും മുറിയിൽ ഉണ്ടായിരുന്നയാൾ ആ ഹോട്ടലിൽ നേരത്തെ താമസിച്ചിരുന്ന ആരെങ്കിലുമായിരുന്നിരിക്കണം എന്നാണ്.
പുറത്തുനിന്ന് കണ്ടാൽ സാധാരണ ട്രെയിൻ കോച്ച്, ഞെട്ടിക്കുന്ന കാഴ്ചയാണ് അകത്ത്