ക്രെഡിറ്റ് സ്കോർ ഉയർത്തുകയാണോ ലക്ഷ്യം? എത്ര ക്രെഡിറ്റ് വരെ ഉപയോഗിക്കാം

മികച്ച ക്രെഡിറ്റ് സ്കോർ ആണ് ഒരു വ്യക്തിയുടെ സാമ്പത്തിക ഭാവിയുടെ അടിത്തറ. എന്നാൽ ഒരു നല്ല ക്രെഡിറ് സ്കോർ ഉണ്ടാക്കിയെടുക്കാൻ സമയമെടുക്കും. മികച്ച രീതിയിൽ വായ്പ തിരിച്ചടവാണ് ക്രെഡിറ്റ് സ്കോർ ഉയർത്താനുള്ള ഒരു വഴി. പ്രത്യേകിച്ചും ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ. നിലവിൽ ക്രെഡിറ്റ് കാർഡിന് വലിയ ജനപ്രീതിയാണ് ഉള്ളത്. അതിന്റെ ഒരു കാരണം 45  ദിവസത്തോളം വരുന്ന പലിശ രഹിത കാലയളവാണ്. ഒപ്പം റിവാർഡുകളും ക്യാഷ് ബാക്കുകളും ക്രെഡിറ്റ് കാർഡിന്റെ സ്വീകാര്യത കൂട്ടിയിട്ടുണ്ട്. മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്താൻ എത്ര ക്രെഡിറ്റ് കാർഡ് വേണ്ടി വരും? 

കൃത്യമായ ഒരു സംഖ്യ പറയുന്നില്ലെങ്കിലും ക്രെഡിറ്റ് കാർഡുകൾ ക്രെഡിറ്റ് സ്കോർ ഉയർത്തുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. അത് നേരിട്ടല്ലെങ്കിലും പരോക്ഷമായിട്ടാണെന്നു മാത്രം. 

ക്രെഡിറ്റ് സ്കോറിനെ സ്വാധീനിക്കുന്നതെന്താണ്?

കൃത്യമായ തിരിച്ചടവ് : ഇപ്പോഴും ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക. ഒരു തവണ വൈകിയ പേയ്‌മെന്റ് പോലും സ്‌കോറിനെ ബാധിച്ചേക്കാം.

പുതിയ അക്കൗണ്ട്: ഒന്നിലധികം പുതിയ അക്കൗണ്ടുകൾ അടുപ്പിച്ച് തുറക്കുന്നത് നിങ്ങളുടെ സ്കോർ കുറയ്ക്കും.

വായ്‌പയുടെ തരം: ക്രെഡിറ്റ് കാർഡ്, വായ്പ തുടങ്ങി വ്യത്യസ്തത രൂപത്തിലുള്ള കടങ്ങൾ കൈകാര്യം ചെയ്യുന്നത് ക്രെഡിറ്റ് സ്കോർ ഉയർത്താം. 

ബാങ്ക് അക്കൗണ്ടിന്റെ ഉപയോഗം: ദീർഘകാലമായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ നിരവധി ഇടപാടുകൾ നടക്കുന്നതിനാൽ ക്രെഡിറ്റ് സ്കോർ ഉയർത്താൻ കഴിയും. പുതിയ അക്കൗണ്ടിൽ ഇടപാടുകൾ കുറവായിരിക്കും 

എത്ര ക്രെഡിറ്റ് കാർഡ് വേണം? 

എത്ര ക്രെഡിറ്റ് കാർഡ് എന്നത് കൃത്യമായ ഉത്തരമില്ലെങ്കിലും മൂന്ന് കാർഡുകൾ വരെ ഉള്ളത് മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടാക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. മൂന്ന് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ക്രെഡിറ്റ് ഉപയോഗം 30% ൽ താഴെ നിലനിർത്താൻ കഴിയും. ഇത് ക്ടറെഡിറ് സ്കോർ ഉയർത്താൻ സഹായിക്കും. ഒരു നല്ല ക്രെഡിറ്റ് സ്കോർ കെട്ടിപ്പടുക്കുക എന്നത് വായ്പകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
 

By admin