മാസം നാലോ അഞ്ചോ ലക്ഷം രൂപയെങ്കിലും ഇല്ലാതെ ഈ ന​ഗരത്തിൽ ജീവിക്കാനാവില്ല; ചർച്ചയായി പോസ്റ്റ് 

ബെം​ഗളൂരുവിലെ ജീവിതം ചെലവേറിയതാണ്. പലരുടെയും പരാതിയാണ്, ചെറിയ ശമ്പളത്തിനൊന്നും പല ഇന്ത്യൻ ന​ഗരങ്ങളിലും പ്രത്യേകിച്ച് ബെം​ഗളൂരുവിലും ജീവിക്കാൻ സാധിക്കില്ല എന്നത്. അതുമായി ബന്ധപ്പെട്ട ഒരുപാട് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. 

ടാക്സും കഴിച്ച് നാലോ അഞ്ചോ ലക്ഷം കയ്യിലില്ലാതെ ബെം​ഗളൂരുവിൽ ജീവിക്കാൻ സാധിക്കില്ല എന്നാണ് 22 -കാരനായ ഐടിയിൽ വർക്ക് ചെയ്യുന്ന യുവാവ് പറയുന്നത്. കഴിഞ്ഞ വർഷം കോളേജ് കഴിഞ്ഞ ഉടനെയാണ് താൻ ബെം​ഗളൂരുവിൽ ഐടി മേഖലയിൽ ജോലിക്ക് കയറിയത് എന്നാണ് യുവാവ് പറയുന്നത്. 

ഇപ്പോൾ കുഴപ്പമില്ലാതെ സമ്പാദിക്കുന്നുണ്ട്, എന്നാൽ ഭാവി തന്നെ ഭയപ്പെടുത്തുന്നു എന്നാണ് യുവാവ് പറയുന്നത്. അമിത ചെലവുകളില്ലാതെ തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പോലും ബെംഗളൂരുവിൽ ടാക്സ് കഴിഞ്ഞ് പ്രതിമാസം കുറഞ്ഞത് 4–5 ലക്ഷം രൂപയെങ്കിലും ആവശ്യമാണ് എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. 

ഇങ്ങനെയൊക്കെയാണ് തന്റെ ചെലവുകൾ എന്നും യുവാവ് വിശദീകരിക്കുന്നുണ്ട്. ടെക് പാർക്കിന് സമീപമുള്ള വീട് വാടകയ്ക്ക് 60,000 രൂപ, വൈദ്യുതിക്കും മെയിന്റനൻസിനും 11,000 രൂപ, സബ്‌സ്‌ക്രിപ്‌ഷനുകൾ, വൈ-ഫൈ, മൊബൈൽ ബില്ലുകൾ എന്നിവയ്ക്ക് 5,000, കാർ ഇഎംഐ, പെട്രോൾ, ടാക്സ് ഒക്കെ കൂടി 30,000 രൂപ, പലചരക്ക് സാധനങ്ങൾ, ഹൗസ് ഹെൽപ് ഒക്കെ കൂടി 20,000 രൂപ. ഇതൊന്നും പോരാതെ ഭാവിയിൽ രണ്ട് കുട്ടികളാണെങ്കിൽ അവരുടെ സ്കൂൾ ഫീസ് മാസം 20,000 ആയി കണക്കാക്കിയാൽ, അടിയന്തരാവശ്യത്തിന് മാറ്റി വയ്ക്കുന്നത് കൂടാതെ തന്നെ ചെലവ് 1.5 ലക്ഷം വരെയാകും എന്നും യുവാവ് പറയുന്നു. 

Middle class trap?
byu/saturation612 inpersonalfinanceindia

പോരാതെ, റിട്ടയർമെന്റ് പ്ലാനിലേക്കായി മാസം ഒന്നരലക്ഷം മാറ്റിവയ്ക്കാനും യുവാവ് പദ്ധതിയിടുന്നു. ​ഗാഡ്ജെറ്റുകളോ ഇലക്ട്രോണിക്സോ ഒന്നും വാങ്ങാതെ തന്നെ അങ്ങനെ നോക്കുമ്പോൾ മാസം മൂന്ന് ലക്ഷം രൂപ വരും. ഇങ്ങനെയൊക്കെയാണെങ്കിൽ എങ്ങനെ ജീവിക്കും എന്നാണ് യുവാവിന്റെ സംശയം. 

നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ചിലരെല്ലാം യുവാവിനെ പോലെ തന്നെ ആശങ്ക അറിയിച്ചവരാണ്. എന്നാൽ, മറ്റുചിലർ യുവാവിനെ വിമർശിക്കുകയാണ് ചെയ്തത്. ആരാണ് വാടകയ്ക്ക് 60,000 രൂപ ഒക്കെ കൊടുക്കുന്നത്. ഇങ്ങനെ കൊടുക്കാൻ തയ്യാറായാൽ സാധാരണക്കാർ എങ്ങനെ ഇവിടെ വാടകയ്ക്ക് താമസിക്കും തുടങ്ങിയ ചോദ്യമാണ് ഇവർ ചോദിച്ചത്. 

പുറത്തുനിന്ന് കണ്ടാൽ സാധാരണ ട്രെയിൻ കോച്ച്, ഞെട്ടിക്കുന്ന കാഴ്ചയാണ് അകത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin