സഞ്ചാരികളേ ഇതിലേ… ഇതിലേ… അറിയാം ആസ്വദിക്കാം കാരവൻ ടൂറിസം

കോട്ടയം: വിനോദസഞ്ചാരികൾക്ക് അതുല്യമായ യാത്രാനുഭവം നൽകുന്ന കാരവൻ ടൂറിസത്തെ അടുത്തറിയാൻ എന്റെ കേരളം പ്രദർശന വിപണന മേളയിൽ അവസരം.   ജനങ്ങൾക്ക് പുതിയൊരു വിനോദസഞ്ചാര അനുഭവമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുക്കിയിരിക്കുന്നത്.

നാല് സോഫ, ടിവി, മെക്രോവേവ് അവൻ, ഇൻഡക്ഷൻ അടുപ്പ്, കബോർഡുകൾ, ജനറേറ്റർ, ഫ്രിഡ്ജ്, ഹീറ്റർ സംവിധാനത്തോടുകൂടിയ കുളിമുറി, കിടക്കാനുള്ള ബെർത്തുകൾ എന്നിവ കാരവനിലുണ്ട്. സ്വകാര്യ വിശ്രമകേന്ദ്രം, ഹൗസ് കീപ്പിങ് സംവിധാനം, മുഴുവൻ സമയ വ്യക്തിഗത സേവനം എന്നിവ ഇതിന്റെ സവിശേഷതകളാണ്. യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും കാരവനിലെ യാത്ര.

വാഗമണിലെ സ്വകാര്യ സംരംഭകരുടെ ഉടമസ്ഥതയിലുള്ളതാണ് പ്രദർശന മേളയുടെ പ്രവേശന കവാടത്തിനു മുൻപിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്ന കാരവൻ.

READ MIORE: ജനങ്ങൾക്ക് പുതിയൊരു വിനോദസഞ്ചാര അനുഭവമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒരുക്കിയിരിക്കുന്നത്.

By admin