പറന്നുയർന്ന വിമാനത്തിൽ വിചിത്ര സംഭവം, ഒരു പ്രകോപനവുമില്ലാതെ വിവസ്ത്രയായി യുവതി, സീറ്റിൽ മലമൂത്രവിസർജനം!
ചിക്കാഗോ: പറന്നുയര്‍ന്ന വിമാനത്തില്‍ അപ്രതീക്ഷിത സംഭവം. വിമാനത്തിലെ യാത്രക്കാരി വിവസ്ത്രയായി സീറ്റിൽ മലമൂത്ര വിസർജനം നടത്തി! ഫിലാദൽഫിയയില്‍ നിന്ന് ചിക്കാഗോയിലേക്ക് പറന്ന വിമാനത്തിലാണ് ഈ വിചിത്ര സംഭവം ഉണ്ടായത്. ഒരു പ്രകോപനവും ഇല്ലാതെയാണ് യുവതി വിമാനത്തിലെ സീറ്റില്‍ മലമൂത്രവിസര്‍ജനം നടത്തിയത്. യുവതിയുടെ ഈ പ്രവൃത്തി മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.
ചിക്കാഗോയിലേക്ക് പറന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് 418 വിമാനത്തിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് വിമാനം ചിക്കാഗോയില്‍ ഇറങ്ങിയപ്പോള്‍ തന്നെ പൊലീസ് സംഘവും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. അസാധാരണ സംഭവത്തെ തുടര്‍ന്ന് വിമാനത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മണിക്കൂറുകള്‍ വേണ്ടി വന്നു. ഈ വിമാനം വീണ്ടും സര്‍വീസ് നടത്താന്‍ കാലതാമസം നേരിട്ടത് മറ്റ് യാത്രക്കാരെയും വലച്ചു.
Read Also – എയർപോർട്ടിൽ ഇറങ്ങിയ യാത്രക്കാരനെ സംശയം, പരിശോധനയിൽ വസ്ത്രത്തിനുള്ളിൽ ശരീരത്തിൽ കെട്ടിവെച്ച നിലയിൽ ലഹരിഗുളിക
സംഭവത്തില്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പ്രതികരണം നടത്തിയിട്ടുണ്ട്. തങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കാള്‍ പ്രധാനപ്പെട്ടതായി മറ്റൊന്നും ഇല്ലെന്നും ഈ വിമാനത്തിലെ ക്രൂവിന്റെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുന്നതായും എയര്‍ലൈന്‍ പ്രതികരിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുമായി ബന്ധപ്പെട്ട് അവര്‍ക്കുണ്ടായ ബുദ്ധിമുട്ടിലും കാലതാമസത്തിലും മാപ്പ് അറിയിച്ച് വരികയാണെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.