പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈനിക ശേഷി വര്‍ധിപ്പിച്ച് പാക്കിസ്ഥാന്‍. സഖ്യകക്ഷികളായ ചൈനയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കൂടുതല്‍ പടക്കോപ്പുകള്‍ പാക്ക് സേന ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നും ദീര്‍ഘദൂര എയര്‍–ടു–എയര്‍ മിസൈലുകള്‍ എത്തിച്ചതിന് പിന്നാലെ ആയുധങ്ങളുമായി തുര്‍ക്കി സൈനിക വിമാനങ്ങള്‍ പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ട്.
തുര്‍ക്കി വ്യോമസേനയുടെ സി–130 ഹെര്‍ക്കുലീസ് വിമാനം ഞായറാഴ്ച കറാച്ചിയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയുടെ ആറു സി-130 സൈനിക വിമാനങ്ങളാണ് പാക്കിസ്ഥാനിലറങ്ങിയത്. ഞായറാഴ്ച തുര്‍ക്കി വ്യോമസേനയുടെ സി–130 ഹെര്‍ക്കുലീസ് വിമാനം കറാച്ചിയിലെത്തിത്തിയിട്ടുണ്ട്. ഇതുകൂടാതെ സി130 വിമാനങ്ങള്‍ ഇസ്ലാമാബാദിലെ മിലിട്ടറി ബേസിലും എത്തിയിട്ടുണ്ട്. ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയവയാണ് ഇവയിലെന്നാണ് വിവരം.
ചൈനയുടെ നൂതന എയര്‍–ടു–എയര്‍ ദീര്‍ഘദൂര മിസൈലായ പിഎല്‍-15 മിസൈലുകള്‍ പാക്ക് വ്യോമസേന സ്വന്തമാക്കിയിരുന്നു. പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) എയർ-ടു-എയർ മിസൈലുകൾ ഘടിപ്പിച്ചിട്ടുണ്ട്. ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിന് ലഭ്യമായതെന്നാണ് വിവരം.
ഇന്ത്യയുമായി സംഘര്‍ഷ സാധ്യത നിലനില്‍കെ പാക്കിസ്ഥാന്‍ സൈനികശേഷി വര്‍ധിപ്പിക്കുയാണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ സൈനികമായി വളരെ പിന്നിലാണ് പാക്കിസ്ഥാന്‍. 513 പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടെ 2229 സൈനിക വിമാനങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. പാക്കിസ്ഥാന് 328 പോര്‍വിമാനങ്ങളും 1399 വിമാനങ്ങളും കൈയിലുണ്ട്. ഹെലികോപ്റ്ററുകളുടെ എണ്ണത്തിലും ആകാശത്ത് ഇന്ധനം നിറയ്ക്കാനുള്ള ശേഷിയിലും ഇന്ത്യ തന്നെ മുന്നില്‍.
അംബാല, ഹാഷിമാര വ്യോമതാവളങ്ങളിൽ വിന്യസിച്ച റാഫേൽ വിമാനങ്ങൾ ഇന്ത്യയുടെ പ്രതികരണ ശേഷി വർധിപ്പിച്ചിട്ടുണ്ട്. റാഫേൽ, സുഖോയ്-30എംകെഐ, തദ്ദേശീയമായി നിർമ്മിച്ച തേജസ് അടക്കം ആധുനിക യുദ്ധവിമാനങ്ങളുടെ നിരതന്നെ ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ട്. എണ്ണത്തില്‍ കുറവെങ്കിലും പാകിസ്ഥാന്‍റെ വ്യോമസേന JF-17 തണ്ടർ, F-16 പോലുള്ള ആധുനിക വിമാനങ്ങള്‍ മുന്‍നിരയില്‍ വിന്യസിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ പെന്‍സി, സ്കാന്‍ഡു, സ്വാത് എന്നീ വിവമാനത്താവളങ്ങള്‍ യുദ്ധ സജ്ജമാക്കിയ പാക് വ്യോമസേന. F-16, J-10, JF-17 യുദ്ധവിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
DELHI NEWS
evening kerala news
eveningkerala news
eveningnews malayalam
India
LATEST NEWS
pak
pakistan
WORLD
കേരളം
ദേശീയം
വാര്‍ത്ത