Weight Loss Story : 24 കിലോ ഭാരം കുറച്ചു, ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തി, ആഷ്‌ലി ഭാരം കുറച്ചത് ഇങ്ങനെ

 

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Story എന്ന് എഴുതാൻ മറക്കരുത്.

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ കോട്ടയം കൊല്ലാട് സ്വദേശി ആഷ്‌ലി ജോസഫിന്റെ വെയ്റ്റ് ലോസ് പ്ലാൻ നിങ്ങൾക്ക് ഏറെ ഉപയോ​ഗപ്രദമാകും. എട്ട് മാസം കൊണ്ടാണ് ആഷ്ലി 24 കിലോ കുറച്ചത്. ആദ്യം 90 കിലോയായിരുന്നു ഭാരം. ഇപ്പോൾ 66 കിലോയാണ് ഭാരം. എങ്ങനെയാണ് ഭാരം കുറച്ചതെന്ന് ആഷ്ലി പറയുന്നു.

‘ചോറ് പൂർണമായി ഒഴിവാക്കി’ 

വണ്ണം ഉണ്ടായിരുന്ന സമയത്ത് അമിതമായി ഭക്ഷണം കഴിച്ചിരുന്നു. അന്ന് പ്രഭാതഭക്ഷണം കഴിക്കില്ലായിരുന്നു. രാത്രിയിലാണ് കൂടൂതലായി ഭക്ഷണം കഴിച്ചിരുന്നത്. വണ്ണം ഉണ്ടായിരുന്ന സമയത്ത് പുറത്ത് നിന്നുള്ള ഭക്ഷണം കൂടുതലായി കഴിച്ചു. അങ്ങനെ പതുക്കെയാണ് ഭാരം കൂടുന്നത്.  വണ്ണം കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ ഭക്ഷണത്തിൽ കുറച്ച് നിയന്ത്രണം വരുത്തുകയാണ് ചെയ്തതു.  ക്യത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ദിവസവും രാവിലെ ചായ, കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കി. രാവിലെ എഴുന്നേറ്റ ഉടൻ ചൂടുവെള്ളം കുടിക്കുമായിരുന്നു. കടുത്ത തലവേദന വരുന്നുണ്ടെങ്കിൽ stevia sugar ചേർത്താണ് കുടിച്ചിരുന്നത്. പലർക്കും ഇതിനെ കുറിച്ച് അറിയില്ല..- ആഷ്‌ലി പറയുന്നു. 

ബ്രേക്ക്ഫാസ്റ്റ്  9 മണിക്ക് മുമ്പ് തന്നെ കഴിച്ചിരുന്നു. അളവ് കുറച്ചാണ് കഴിച്ചിരുന്നത്. ചപ്പാത്തി, ഇഡ്ഡ്ലി, ദോശ ഏതാണെങ്കിലും രണ്ടെണ്ണം മാത്രമാണ് കഴിച്ചിരുന്നത്. ദിവസവും നാല് ലിറ്റർ കുടിക്കുമായിരുന്നു. ഇടയ്ക്ക് വിശക്കുമ്പോൾ തണ്ണിമത്തൻ, പേരയ്ക്ക, ക്യാരറ്റ്, സാലഡ് വെള്ളരി എന്നിവ കഴിക്കുമായിരുന്നു. വല്ലപ്പോഴും മാത്രം നട്സ് കഴിക്കുകയുള്ളൂ. തണ്ണിമത്തൻ വിത്ത്, മത്തങ്ങ വിത്ത് വളരെ കുറച്ച് അളവിൽ വല്ലപ്പോഴും മാത്രം കഴിച്ചിരുന്നു. ചോറ് പൂർണമായി ഒഴിവാക്കിയിരുന്നു. പച്ചക്കറികൾ ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് കഴിക്കും. ഒരു ബൗൾ പഴങ്ങൾ ഉച്ചഭക്ഷണത്തിൽ‌ ഉൾപ്പെടുത്തി. വയറ് നിറയെ ഭക്ഷണം കഴിക്കുന്ന രീതി ഇല്ല. 70 ശതമാനം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. അമിതമായി ഭക്ഷണം കഴിച്ചാൽ ക്ഷീണം, വയറ് വേദന വരും. കറികളിൽ വളരെ കുറച്ച് എണ്ണ മാത്രമാണ് ചേർത്തിരുന്നത്. ഒരു സ്പ്രെ ബോട്ടിലാണ് എണ്ണ സൂക്ഷിച്ചിരുന്നത്. മുളപ്പിച്ച പയർ, കടല ഉൾപ്പെടുത്തിയിരുന്നു. പക്ഷേ വളരെ കുറച്ച് മാത്രമാണ് കഴിച്ചിരുന്നതെന്ന് ആഷ്‌ലി പറയുന്നു. 

എന്തെങ്കിലും കഴിക്കണമെന്ന് തോന്നിയാൽ കഴിക്കാതിരിക്കില്ല. വളരെ കുറച്ചെങ്കിലും. കഴിച്ചില്ലെങ്കിൽ പിന്നീട് കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. മാസം രണ്ട് തവണ ചീറ്റ് മീൽ എടുക്കാറുണ്ട്. ഇഷ്ടമുള്ള ഭക്ഷണം ആ ​ദിവസങ്ങളിൽ കഴിച്ചിരുന്നു. വെെകുന്നേരം പലഹാരം കഴിക്കണമെന്ന് തോന്നിയാൽ ആവിയിലുള്ള ഭക്ഷണമാണ്  കഴിക്കാറുള്ളതെന്ന് ആഷ്‌ലി പറഞ്ഞു.

‘ഒന്നേ മുക്കാൽ മണിക്കൂർ നടക്കും’

ദിവസവും ഒന്നേ മുക്കാൽ മണിക്കൂർ നടക്കുമായിരുന്നു. 10000 സ്റ്റെപ്സ് നടക്കും. കടയിൽ പോകണമെങ്കിലും അടുത്തുള്ള സ്ഥലങ്ങളിലും എല്ലാം വണ്ടി എടുക്കില്ലായിരുന്നു. നടന്ന് പോകാറാണ് പതിവ്. ദിവസവും പടികൾ കയറുന്നതും മികച്ചൊരു വ്യായാമമാണ്. കളിയാക്കലുകൾ, നെ​ഗറ്റീവ് കമന്റുകൾ എന്നിവ പതിവായി വണ്ണം ഉണ്ടായിരുന്ന സമയത്ത് കേട്ടിരുന്നു. ഒരാൾ പറഞ്ഞ കമന്റാണ് എന്റെ കൂടുതൽ ഫീലക്കിയത്. നിന്നെ കൊണ്ട് ഈ വണ്ണം കുറയ്ക്കാൻ പറ്റില്ല. വെറുതെ എന്തിനാണ് ഓരോ പരിപാടികൾ എന്ന് അയാൾ ചോദിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. ആ ഒരു കമന്റാണ് വണ്ണം കുറയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് ആഷ്‌ലി പറഞ്ഞു.

വണ്ണം കുറഞ്ഞപ്പോൾ ആത്മവിശ്വാസവും എനർജി ലെവലും കൂടി. എല്ലാ ജോലികളും വേ​ഗത്തിൽ ചെയ്യാൻ പറ്റുന്നുണ്ട്. 
നമ്മുടെ ശരീരമാണ്. വണ്ണം കുറയ്ക്കണമെങ്കിൽ നമ്മൾ വിചാരിക്കണം. ആരോ​ഗ്യകരമായ ഡയറ്റിലൂടെ മാത്രം വണ്ണം കുറയ്ക്കുകയാണ് വേണ്ടതെന്ന് ആഷ്‌ലി പറയുന്നു.

Read more 117 കിലോയിൽ നിന്ന് 76 കിലോയിലേക്ക്, ശരീരഭാരം കുറച്ചതിനെ കുറിച്ച് അദ്വൈദ്

 

By admin