വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘കാതുവാക്കുള രണ്ടു കാതലി’ന്റെ(Kaathuvaakula Rendu Kadhal) ഒടിടി റിലീസ് പ്രഖ്യാപിച്ചു. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം മെയ് 27ന് ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഒരേസമയം ഖദീജ, കണ്മണി എന്നീ രണ്ട് യുവതികളോട് പ്രണയം തോന്നുന്ന റാംബോയുടെ കഥ പറഞ്ഞ ചിത്രം ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും പ്രേക്ഷകർക്ക് ലഭിച്ചത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഇഫാർ മീഡിയ- റാഫി മതിര എന്നിവരാണ് സ്വന്തമാക്കിയിരുന്നത്.
റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.
Bigg Boss: ബിഗ് ബോസ് വീട്ടില്‍ മറ്റൊരു ത്രികോണ പ്രണയ ആരോപണം കൂടി ?
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.
നയൻതാരയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ “ഇത് നമ്മ ആൾ”, “കോലമാവ് കോകില” എന്നീ ചിത്രങ്ങളും കേരളത്തിൽ എത്തിച്ചത് ഇഫാർ മീഡിയയ്ക്ക് വേണ്ടി റാഫി മതിര തന്നെയായിരുന്നു. ഇപ്പോൾ നയൻതാര ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലുടെ ഹാട്രിക് വിജയം ഉറപ്പാക്കിയിരിക്കുകയാണ്.
‘നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാൻ വിഡ്ഢിയാണ്’, ഡി ഇമ്മനോട് ആദ്യ ഭാര്യ
തമിഴ് സംഗീത സംവിധായകൻ ഡി ഇമ്മന്റെ രണ്ടാം വിവാഹമായിരുന്നു മെയ് 15ന്. ഇമ്മന്‍ വേണ്ടി ജീവിതം പാഴാക്കിയ താൻ ഒരു വിഡ്ഢിയാണെന്ന് വിവാഹത്തെ കുറിച്ച് ഡി ഇമ്മന്റെ ആദ്യ ഭാര്യ മോണിക്ക റിച്ചാര്‍ഡ് പ്രതികരിച്ചു. സമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മോണിക്ക റിച്ചാര്‍ഡിന്റെ പ്രതികരണം. മക്കള്‍ക്കും പകരക്കാരെ കണ്ടെത്തിയതില്‍ അതിശയം തോന്നുന്നുവെന്നും മോണിക്ക എഴുതി (D imman).
പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളെ മാറ്റി മറ്റൊരാളെ കണ്ടെത്താൻ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല. നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാൻ വിഡ്ഢിയാണ്. ഇന്നതില്‍ ഖേദിക്കുന്നു. നിങ്ങള്‍ മക്കള്‍ക്കും പകരക്കാരെ കണ്ടെത്തിയതില്‍ അതിശയം തോന്നുന്നു. ഞാൻ എന്റെ കുട്ടികളെ എന്തായാലും സംരക്ഷിക്കും. വിവാഹമംഗളാശംസകള്‍ ഇമ്മൻ എന്നുമാണ് മോണിക്ക എഴുതിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിവാഹ മോചിതനായ വിവരം ഡി ഇമ്മൻ പുറത്തുപറഞ്ഞിരുന്നത്. എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും എന്റെ സംഗീതത്തിന്റെ ആസ്വാദകരായ എല്ലാവര്ക്കും.. നിങ്ങള്‍ നല്കുന്ന പിന്തുണയ്ക്ക് ഞാൻ ആത്മാര്‍ഥമായി കടപ്പെട്ടിരിക്കുന്നു. ജീവിതം ഞങ്ങളെ വ്യത്യസ്ത വഴിയിലേക്ക് മാറ്റുന്നു. മോണിക്ക റിച്ചാര്‍ഡും ഞാനും നവംബര്‍ 2020 മുതല്‍ നിയമപരമായി വിവാഹമോചിതരായിരിക്കുന്നു, ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും എല്ലാവരും ഞങ്ങളെ മുന്നോട്ടുപോകാൻ സഹായിക്കണമെന്നും അഭ്യര്‍ഥിക്കുന്നു, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദിയെന്നും എന്നുമായിരുന്നു ഡി ഇമ്മൻ അന്ന് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നത്.
Cannes 2022 : കാന്‍ റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യയും തമന്നയും മറ്റു താരങ്ങളും; ചിത്രങ്ങള്‍
അന്തരിച്ച കോളിവുഡ് കലാ സംവിധായകൻ ഉബാല്‍ദിന്റെ മകള്‍ അമേലിയയുമായാണ് ഡി ഇമ്മൻ ഇപ്പോള്‍ വിവാഹതയായിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. തന്റെ പുനര്‍ വിവാഹത്തില്‍ മക്കളെ മിസ് ചെയ്യുന്നുവെന്ന് ഇമ്മൻ എഴുതിയത് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ മോണിക്ക എഴുതിയ കുറിപ്പും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഡി ഇമ്മന്റെ ആദ്യ ചിത്രം ‘തമിഴനാ’ണ്. 20022ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിലൂടെ ഡി ഇമ്മൻ തമിഴ് ചലച്ചിത്ര ഗാന ആസ്വാദകരുടെ പ്രിയങ്കരനാകുകയായിരുന്നു. ഡി ഇമ്മൻ മലയാള ചിത്രങ്ങളായ ‘ഇസ്ര’, ‘വന്ദേമാതരം’ എന്നിവയ്ക്കും സംഗീത സംവിധാനം നിര്‍വഹിട്ടുണ്ട്. ഡി ഇമ്മൻ ഗായകൻ ആയും പ്രേക്ഷകരുടെ പ്രിയം നേടിയിട്ടുണ്ട്. ഡി ഇമ്മൻ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ തിരക്കുള്ള സംഗീത സംവിധായകനാണ് ഇന്ന്.
മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡും ഇമ്മൻ സ്വന്തമാക്കി. തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡും ഡി ഇമ്മനെ തേടിയെത്തിയിട്ടുണ്ട്. മഹേഷ് മഹാദേവൻ എന്ന സംഗീത സംവിധായകന് ഒപ്പം 15 വയസു മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതാണ് ഡി ഇമ്മൻ. പാണ്ഡിരാജിന്റെ സംവിധാനത്തിലുള്ള സൂര്ജയ ചിത്രമായ ‘എതര്‍ക്കും തുനിന്തവനാ’ണ് ഡി ഇമ്മൻ സംഗീതം ചെയ്ത് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.