കൊച്ചി ∙ റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 5 ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. പരിശോധന സമയത്ത് വേടൻ ഫ്ലാറ്റിലുണ്ടായിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്.
തൃശൂർ സ്വദേശിയായ വേടൻ തന്റെ റാപ്പർ ഗാനങ്ങളിലൂടെ സമകാലീന വിഷയങ്ങൾ ഉൾപ്പടെ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്നിരിക്കെ ലഹരിക്കെതിരെയും പ്രചാരണം നടത്തിയിരുന്നു. യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുള്ള വേടൻ “മക്കളെ, ഡ്രഗ്സ് ഉപയോഗിക്കല്ലേടാ..” എന്നുപറഞ്ഞതും ആരാധകർ ഏറ്റെടുത്തിരുന്നു. ലഹരി ഉപയോഗത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ വേടൻ വീഡിയോ ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയെന്ന വിവരം പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിച്ച യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസ് പിടിയിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെയും റെയ്ഡ് നടന്നത്. വിദേശത്തു നിന്ന് വലിയ തോതിൽ ഹൈബ്രിഡ് കഞ്ചാവ് സംസ്ഥാനത്തെത്തിക്കാൻ ശ്രമം ശക്തമാണെന്ന് എറണാകുളം അസി. എക്സൈസ് കമ്മിഷണർ എം.എഫ്.സുരേഷ് പറഞ്ഞിരുന്നു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
CRIME
ERANAKULAM
eranakulam news
eveningkerala news
eveningnews malayalam
KERALA
kerala evening news
Kerala News
LATEST NEWS
rapper vedan
കേരളം
ദേശീയം
വാര്‍ത്ത