നടൻ രാജാ സാഹിബിന്റെ മകള്‍ വിവാഹിതയായി- വീഡിയോ

നടൻ രാജാ സാഹിബിന്റെ മകള്‍ റാസി വിവാഹിതയായി. ഷഹനാസ് ആണ് വരൻ. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ഉണ്ടായത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്.

രാജാ സാഹിബിന്റെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു വിവാഹം. വളരെ ലാളിത്യമാര്‍ന്ന ചടങ്ങുകള്‍ മാത്രമാണ് വിവാഹത്തിന് ഉണ്ടായതെന്ന് വീഡിയോയില്‍ കാണാം. രാജാ സാഹിബിന്റെ കുടുംബാംഗങ്ങളെയും വിവാഹ വീഡിയോയില്‍ കാണാം. മുസ്ലിം മതാചരപ്രകാരമായിരുന്നു വിവാഹം.

മിമിക്രി രംഗത്തിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് രാജാ സാഹിബ്.

ജയനെ അനുകരിച്ച് പ്രശസ്‍തിയിലേക്ക് എത്തിയ രാജാ സാഹിബ് ഇസ്ര, ചങ്ങാതിപ്പൂച്ച അടക്കം ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

By admin