പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ലണ്ടനിലെ പാക്ക് ഹൈക്കമ്മിഷന്‍ ആസ്ഥാനത്തേക്ക് പ്രകടനം നടത്തിയവര്‍ക്ക് നേരെ പ്രകോപനപരമായ ആംഗ്യവുമായി മുതിര്‍ന്ന പാക് സൈനിക ഉദ്യോഗസ്ഥനായ കേണല്‍ തൈമൂര്‍ റാഹത്. കഴുത്തറുക്കുമെന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ കൈ ചൂണ്ടി പറയുന്നതിന്‍റെ വിഡിയോയാണ് പ്രചരിക്കുന്നത്. പാക്ക് ഹൈകമ്മിഷനിലെ ഉപദേശകനാണ് കേണല്‍ റാഹത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഇന്ത്യക്കാരും ജൂതന്‍മാരുമായ അഞ്ഞൂറോളം പേരാണ് ഹൈക്കമ്മിഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ പതാകയും പാക്കിസ്ഥാനെതിരായ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നിരപരാധികള്‍ക്ക് നീതി വേണമെന്നും നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും ഭീകരരെ ഇന്ത്യയ്ക്ക് കൈമാറണമെന്നുമുള്ള ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
അതേസമയം, സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ പ്രകോപനമുണ്ടാക്കിയത് കുറ്റകരമാണെന്ന് വ്യാപക അഭിപ്രായം ഉയര്‍ന്നു. ഭീകരാക്രമണത്തെ അപലപിക്കാനും തള്ളിപ്പറയാനും തയ്യാറാകാത്ത പാക്കിസ്ഥാന്‍ അതിനെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ പോലെ തന്നെ ഇസ്രയേലും ഭീകരതയുടെ ഇരയാണെന്നും പഹല്‍ഗാം , 2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തെ അനുസ്മരിപ്പിക്കുന്നുവെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ഇസ്രയേലി പൗരന്‍മാര്‍ വ്യക്തമാക്കി.
അതേസമയം, ജമ്മുകശ്മീരില്‍ ഭീകര്‍ക്കായി സൈന്യം ഊര്‍ജിതമായ തിരച്ചില്‍ നടത്തുകയാണ്. കനത്ത തിരിച്ചടി നല്‍കുമെന്നും ഭീകരവാദത്തോട് വിട്ടുവീഴ്ചയ്ക്കില്ലെന്നുമാണ് ഇന്ത്യന്‍ നിലപാട്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
DELHI NEWS
evening kerala news
eveningkerala news
India
LATEST NEWS
pahalgam-attack
pakistan
WORLD
കേരളം
ദേശീയം
വാര്‍ത്ത