ബ്രെസ്റ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ
ബ്രെസ്റ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ.
ബ്രെസ്റ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ
ഇന്ന് സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ട് വരുന്ന ക്യാൻസറുകളിലൊന്നാണ് ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം.
ജീവിതശൈലി ഘടകങ്ങൾ, മോശം പോഷകാഹാരം, ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം, പരിസ്ഥിതി മലിനീകരണം, ഉദാസീനമായ ജീവിതശൈലി എന്നിവയാണ് ഇതിന് പിന്നിലെ ചില കാരണങ്ങൾ.
രോഗം നേരത്തേ കണ്ടെത്തുകയും കൃത്യമായി ചികിത്സിക്കുകയും ചെയ്താൽ സ്തനാർബുദത്തെ തടയാനാകുമെന്ന് ഡോക്ടർമാർ പറയുന്നു.
ബ്രെസ്റ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
സ്തനത്തിലോ കക്ഷത്തിലോ കട്ടിയുള്ളതായി അനുഭവപ്പെടുന്നതാണ് ആദ്യത്തെ ലക്ഷണം. സ്തനങ്ങളിൽ മുഴ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തി ക്യാൻസർ അല്ലെന്ന് ഉറപ്പ് വരുത്തുക.
ഒരു സ്തനത്തിന്റെ വലിപ്പത്തിലുണ്ടാകുന്ന മാറ്റങ്ങൾ, വീക്കം അല്ലെങ്കിൽ ചുരുങ്ങൽ ബ്രെസ്റ്റ് ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.
സ്തനങ്ങളുടെ ചുവപ്പ് പാട് കണ്ടാൽ അവഗണിക്കരുത്.
മുലക്കണ്ണിൽ നിന്ന് വെളുത്ത ഡിസ്ചാർച്ച് കണ്ടാൽ അവഗണിക്കരുത്. ഇത് അണുബാധയെയോ, ഹോർമോൺ മാറ്റങ്ങളെയോ, അല്ലെങ്കിൽ കാൻസറിനെയോ സൂചിപ്പിക്കാം
മുലക്കണ്ണിലെ മാറ്റങ്ങൾ: മുലക്കണ്ണിലെ മാറ്റങ്ങൾ കാൻസറിന്റെ സൂചനയായിരിക്കാം. ഈ മാറ്റങ്ങൾ ഒരു ഡോക്ടർ വിലയിരുത്തി ക്യാൻസർ അല്ലെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.