ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയ താരങ്ങളുടെ കാര്യത്തില്‍ നായകന് എം എസ് ധോണി ഇടപെട്ടിട്ടുള്ളതായി താന്‍ കരുതുന്നില്ലെന്ന് മുന്‍ ചെന്നൈ താരം സുരേഷ് റെയ്ന. ധോണിയോട് ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹം ടീമിനാവശ്യമുള്ള നാലോ അഞ്ചോ കളിക്കാരെയെങ്കിലും നിര്‍ദേശിക്കുമായിരുന്നുവെന്നും റെയ്ന സ്റ്റാര്‍ സ്പോർട്സിനോട് പറഞ്ഞു.
സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ താര ലേലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഭാഗമായിരുന്നില്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ സീസണില്‍ നിലനിര്‍ത്തിയ താരങ്ങളെക്കുറിച്ചും ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളെക്കുറിച്ചുമാണ് ഞാന്‍ പറയുന്നത്. ഏതൊക്കെ കളിക്കാരനെ നിലനിര്‍ത്തണമെന്ന കാര്യത്തിലോ ലേലത്തില്‍ ആരെയൊക്കെ സ്വന്തമാക്കണമെന്ന കാര്യത്തിലോ ധോണി ഇടപെട്ടിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. മുമ്പ് ഏതെങ്കിലും കളിക്കാരനെ ലേലത്തില്‍ വാങ്ങന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അക്കാര്യം ധോണിയോട് ചോദിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായിട്ടില്ല.
ചെന്നൈ ടീം മാനേജ്മെന്റിലെ കോര്‍ ഗ്രൂപ്പാണ് താരലലേത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇത്തരമൊരു ടീമിനെ ലേലത്തില്‍ വിളിച്ചെടുക്കുന്നതിന് മുമ്പ് എന്തായാം ടീം മാനേജ്മെന്റ് ധോണിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം, ധോണിയുടെ അഭിപ്രായം തേടിയിരുന്നെങ്കില്‍ നിലനിര്‍ത്തേണ്ട വളരെ കുറച്ചു താരങ്ങളെയും ലേലത്തില്‍ ടീമിനാവശ്യമുള്ള നാലോ അഞ്ചോ കളിക്കാരെയും അദ്ദേഹം നിര്‍ദേശിക്കുമായിരുന്നു എന്ന് ഉറപ്പാണ്. അണ് ക്യാപ്ഡ് കളിക്കാരനായി കളിക്കുന്ന ധോണി, 43-ാം വയസിലും കഠിനാധ്വാനം ചെയ്യുകയും ക്യാപ്റ്റന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ടീമിനായി എല്ലാം സമര്‍പ്പിക്കുകയും ചെയ്യുന്നു.
ടീമിന്റെ ബ്രാന്ഡിനായും ആരാധകര്ക്കായുമെല്ലാം ഈ സീസണില്‍ കളിക്കുന്നതെങ്കിലും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി ടീമിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ധോണിയാണ് ചുമലിലേറ്റുന്നത്. ആ സമയം ടീമിലെ മറ്റ് താരങ്ങള്‍ എന്താണ് ചെയ്യുന്നത്.18 കോടിയും 17 കോടിയും 12 കോടിയുമെല്ലാം കൊടുത്ത് നിലനിര്‍ത്തിയ താരങ്ങളൊന്നും ക്യാപ്റ്റന്റെ ആവശ്യം അറിഞ്ഞ് കളിക്കുന്നില്ല. അതും ചില ടീമുകള്‍ക്കെതിരെ ഹോം ഗ്രൗണ്ടില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡുകള്‍ പോലും ഇത്തവണ കടപുഴകുമ്പോള്‍, അതിനാണ് ആദ്യം പരിഹാരം കാണേണ്ടത്.
കാലങ്ങളായി ചെന്നൈക്കായി കളിക്കുന്ന ചില കളിക്കാരുണ്ട് ടീമില്‍. പക്ഷെ എന്നിട്ടും ടീം തോറ്റുകൊണ്ടേ ഇരിക്കുന്നു. ചെന്നൈ ആകട്ടെ ഒരേ തെറ്റ് തന്നെ ആവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നും റെയ്ന പറഞ്ഞു. ഇത്തവണ ഐപിഎല്ലില്‍ ടീമിലെ 27 കളിക്കാരില്‍ 20 പേരെയും ചെന്നൈ കളിപ്പിച്ചെങ്കിലും ഇതുവരെ ഒരു മികച്ച പ്ലേയിംഗ് ഇലവന് കണ്ടെച്ചാന് കഴിഞ്ഞിട്ടില്ല. സീണില്‍ ഒമ്പത് കളികളില്‍ രണ്ട് ജയം മാത്രമുള്ള ചെന്നൈ അവസാന സ്ഥാനത്താണ്.
Powered BY