കോഴിക്കോട് – കോഴിക്കോട് ജില്ലാ കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. കൊച്ചിയിൽ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിങിന് ലഭിച്ച ഭീഷണിക്കത്തിലുള്ളത്. സി.പി.ഐ(എം.എൽ)ന്റെ പേരിലാണ് കത്ത്.
 വ്യാജ കമ്മ്യൂണിസ്റ്റുകളുടെ, പിണറായിപ്പോലീസിന്റെ വേട്ട തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഭീഷണി കത്തിലുള്ളതായി പറയുന്നു. കത്ത് സ്‌പെഷ്യൽ ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസുകൾ കത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസിനായി കോഴിക്കോട്ട് എത്തുന്നതിനാൽ കത്തിനെ വളരെ ഗൗരവത്തിലാണ് പോലീസ് കാണുന്നത്.
 
2023 November 16Keralathreat letterKozhikode Collectortitle_en: Threat letter to Kozhikode Collector

By admin

Leave a Reply

Your email address will not be published. Required fields are marked *