ബെംഗ്ലൂരു – നടിയും മുന്‍ എം പിയുമായ വിജയശാന്തി ബി ജെ പി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക്. നാളെ ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളില്‍ വെച്ച് രാഹുല്‍ ഗാന്ധിയില്‍ നിന്നും വിജയശാന്തി വീണ്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. തെലങ്കാന സംസ്ഥാനാധ്യക്ഷന്‍ ജി കിഷന് റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നല്‍കിയത്. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമര്‍ഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. 2009-ല്‍ ടി ആര് എസ്സില്‍ നിന്ന് എം പിയായ വിജയശാന്തി 2014-ല്‍ കോണ്‍ഗ്രസിലെത്തുകയായിരുന്നു. എന്നാല്‍ 2019 ലോകസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തോല്‍വിയെത്തുടര്‍ന്നാണ് ഇവര്‍ ബി ജെ പിയിലേക്ക് പോയത്.
2023 November 16IndiaBJP leader and Former MPActress VijayasanthiLeft BJPJoins Congress ഓണ്‍ലൈന്‍ ഡെസ്ക്title_en: Actress and former MP Vijayashanti left BJP and joins Congress