മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഉറങ്ങിക്കിടന്ന അമ്മയെ കുത്തിപ്പരിക്കേൽപിച്ച് മകൻ; അറസ്റ്റ്
കാസർകോട്: കാസര്‍കോട് ഉപ്പള മണിമുണ്ടയില് ഉറങ്ങിക്കിടന്ന മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. ഡ്രൈവറായ മുഹ്സിന് ആണ് മാതാവ് ഷമീം ബാനുവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീം ബാനു ചികിത്സയിലാണ്. ഉപ്പള മണിമുണ്ടയില് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അഷ്റഫിന്റെ ഭാര്യ ഷമീം ബാനുവിനാണ് മകന്റെ കുത്തേറ്റത്. മകന് മുഹ്സിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തും കഴുത്തിനും കൈയ്ക്കും കുത്തേറ്റിട്ടുണ്ട്.
മുഖത്തെ പരിക്ക് ഗുരുരമായതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്. നേരത്തെ ചില മാനസിക അസ്വസ്ഥതകൾ കാണിച്ച മുഹ്സിനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന് ശേഷമാണ് തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ആക്രമണം നടത്തിയത്. 34 വയസുകാരനായ മുഹ്സിന് ഡ്രൈവറാണ്. പ്രതി ലഹരിക്ക് അടിമയാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ മാതാവിനെ ആക്രമിച്ച സമയത്ത് മയക്ക് മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു.