അറുമുഖനെ ആക്രമിച്ചതിന് ഒരു കിലോമീറ്റർ അകലെ വീണ്ടും കാട്ടാനക്കൂട്ടമെത്തി; പടക്കം പൊട്ടിച്ച് തുരത്തി

കൽപറ്റ: എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാനകൾ എത്തി. വനംവകുപ്പും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ച് കാട്ടാനകളെ വനത്തിലേക്ക് തുരത്തി.കഴിഞ്ഞ ദിവസം അറുമുഖനെ ആക്രമിച്ചതിന് ഒരു കിലോമീറ്റർ അകലെയാണ് കാട്ടാനകൾ എത്തിയത്. ആനകളെ തുരത്താൻ വനം വകുപ്പിന്റെ നാല് സംഘങ്ങൾ സ്ഥലത്ത് എത്തിയിരുന്നു. രണ്ട് കാട്ടാനകളാണ് മേഖലയിലുണ്ടായിരുന്നത്. സ്ഥലത്ത് സുജിത്ത് എന്നയാളുടെ നേരെ കാട്ടാന ആക്രമണത്തിന് ശ്രമിച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. 

അതേ സമയം, അട്ടപ്പാടി  ഭവാനി റെയിഞ്ച് കീരിപാറ വന മേഖലയിൽ കാട്ടാനയെ പരിക്കുകളോടെ കണ്ടെത്തി. മുറിവുകൾ പുഴുവരിക്കുന്ന നിലയിലാണ്. 15 വയസ്സ് പ്രായമുള്ള കൊമ്പനെയാണ് പരിക്കുകളോടെ കണ്ടെത്തിയത്. ആനകൾ തമ്മിൽ കുത്തു കൂടിയതാണ് പരുക്കിന് കാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. നാളെ അസി: ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ഡേവിഡ് എബ്രഹാം കാട്ടാനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി ചികിത്സയാരംഭിക്കും. രണ്ട് ദിവസമായി ആനയെ നിരീക്ഷിച്ച് വരികയാണ് വനം വകുപ്പ് അറിയിച്ചു. 

By admin