പാലക്കാട്: പ്രശസ്ത കൂത്ത്, കൂടിയാട്ടം ആചാര്യന്‍ പി.കെ. നാരായണന്‍ നമ്പ്യാര്‍(96) അന്തരിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. 2008ല്‍ രാജ്യം പത്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
കൂടിയാട്ട കുലപതി മാണി മാധവചാക്യാരുടെ മൂത്ത മകനാണ്. ദീര്‍ഘകാലം കേരള കലാമണ്ഡലത്തില്‍ കൂടിയാട്ടം വിഭാഗത്തില്‍ അധ്യാപകനായിരുന്നു. കേരള കലാമണ്ഡലത്തില്‍ ഡീന്‍ ആയും സേവനമനുഷ്ഠിച്ചു.
നിരവധി സംസ്‌കൃത നാടകങ്ങള്‍, മന്ത്രാങ്കം, ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍ക്കൂത്ത് തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. മിഴാവില്‍ തായമ്പക, മിഴാവ് മേളം തുടങ്ങിയ ആവിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍.