കൊച്ചി: ട്രാവല്‍ ഏജന്‍സിയുടെ ടിക്കറ്റ് ബുക്കിങ് അക്കൗണ്ട് ഹാക്ക് ചെയ്ത് 25 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍. ഹൈദരാബാദ് സ്വദേശി ആമിര്‍ ഹുസൈ(29)നെയാണ് സൈബര്‍ പോലീസ് പിടികൂടിയത്.
കേരളത്തില്‍ നിരവധി ബ്രാഞ്ചുകളുള്ള ട്രാവല്‍ ഏജന്‍സിക്ക് വെബ് ടിക്കറ്റെടുക്കാന്‍ ഇന്‍ഡിഗോ അനുവദിച്ചിട്ടുള്ള യൂസര്‍ ക്രെഡിറ്റ് അക്കൗണ്ട് ഹാക്ക് ചെയ്ത് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്.
സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ ജെ. തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എസ്. രമേശ്, ആര്. അരുണ്‍, അജിത് രാജ്, നിഖില്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.