പരാതി നൽകിയത് നടിമാര്‍; സന്തോഷ് വര്‍ക്കി കൊച്ചി പൊലീസിന്‍റെ പിടിയിൽ

കൊച്ചി:സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.അമ്മ സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ നിർവധി നടിമാർ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്നാണ് കേസെടുത്ത പൊലീസ് സന്തോഷ് വര്‍ക്കിയെ പിടികൂടിയത്.

കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെയും എറണാകുളത്ത് നിന്ന് കണ്ടെത്തി

By admin