ഇഗ്നോ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സബ് സെൻ്റർ പൂട്ടി ജീവനക്കാർ കല്യാണത്തിന് പോയി; വലഞ്ഞ് വിദ്യാർത്ഥികള്‍
കൊല്ലം: ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സബ് സെൻ്റർ പൂട്ടി ജീവനക്കാർ കല്യാണത്തിന് പോയി. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ ) സബ് സെൻ്റർ തുറക്കാതെ അധികൃതർ. കൊല്ലം എസ്എൻ കോളേജിന് സമീപം പ്രവർത്തിക്കുന്ന സെൻ്ററാണ് അടച്ചിട്ടത്. പ്രോജക്ട് സമർപ്പിക്കാനായി എത്തിയ ഒട്ടേറെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലഞ്ഞു. ജീവനക്കാർ ഓഫീസ് പൂട്ടി വിവാഹത്തിന് പോയെന്നാണ് വിശദീകരണം.