‘മാനസിക രോ​ഗിയാക്കാൻ ശ്രമിച്ചു’; മകൻ അമ്മയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു, അമ്മ ചികിത്സയിൽ

കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പളയിൽ മകൻ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. മുഹ്സിൻ എന്ന യുവാവാണ് അമ്മ ഷമീം ബാനുവിനെ കുത്തിയത്. മുഹ്സിൻ ഡ്രൈവറായി ജോലിചെയ്യുകയാണ്. ആക്രമണത്തിൽ ഷമീം ബാനുവിന് മുഖത്ത് പരിക്കേറ്റു.

ഷമീം ബാനു നിലവിൽ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവാവിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാനസിക രോഗിയാക്കാന്‍ ശ്രമമെന്ന് ആരോപിച്ചാണ് മുഹ്സിൻ ആക്രമണം നടത്തിയത്.

Read More:‘ജീവനോടെയുണ്ടെങ്കിൽ മകൻ കീഴടങ്ങണം,ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല’;ഭീകരൻ ആദിലിന്റെ അമ്മ ഷെഹസാദ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin