ലഹരി വിൽക്കുന്നതിനിടെ യുവാവ് പിടിയിൽ; പിടിച്ചെടുത്തത് എംഡിഎംഎയും കഞ്ചാവും, സംഭവം ഇടുക്കി മൂവാറ്റുപുഴയിൽ
ഇടുക്കി: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി സഫലിനെയാണ് എക്സൈസ് സംഘം ലഹരി വസ്തുക്കളുമായി പിടികൂടിയത്. ഇയാളിൽ നിന്ന് 17.5 ഗ്രാം കഞ്ചാവും 0.9 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കാനുളള പൈപ്പുകളും കണ്ടെടുത്തു. ലഹരി വിൽപ്പന നടത്താനുളള ശ്രമത്തിനിടെയാണ് സഫലിനെ എക്സൈസ് സംഘം പിടികൂടിയത്.
ബസിലെ കണ്ടക്ടർ സൈഡ് ബിസിനസായി വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന, 31കാരൻ അറസ്റ്റിൽ