തമയസ് ലോയൽറ്റി പ്രോ​ഗ്രാം വീണ്ടും അവതരിപ്പിച്ച് യൂണിയൻ കോപ്

യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് ആയ യൂണിയൻ കോപ് അവരുടെ ഫ്ലാ​ഗ്ഷിപ് ലോയൽറ്റി പ്രോ​ഗ്രാമായ തമയസ് റീലോഞ്ച് ചെയ്തു. പുതിയ ഡിജിറ്റൽ ഫീച്ചറുകളോടെയാണ് ലോഞ്ച്. നിലവിലെ യൂണിയൻ കോപ്പിന്റെ ആപ്പിലൂടെ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം.

തമയസ് 2012-ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് കിഴിവുകളും റിവാർഡുകളും നൽകാനുള്ള പുതിയ വഴിയായിരുന്നു അത്. പുതിയ ലോയൽറ്റി പ്രോ​ഗ്രാം കൂടുതൽ വ്യക്തി​ഗതമായ, ഇന്ററാക്ടീവ് ആയ അനുഭവം നൽകും.

“തമയസ് എപ്പോഴും ലോയൽറ്റി റിവാർഡുകൾക്കായിട്ടായിരുന്നു. റീലോഞ്ചോടെ സാങ്കേതികവിദ്യയും സാമ്പ്രദായികത്വവും ചേർത്തുള്ള ഒരു പുതിയ മോഡേൺ അനുഭവമാണ് ഇത് നൽകുക. ഉപയോക്താക്കളുടെ സംതൃപ്തിക്കും ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനുള്ള ദൃഡപ്രതിജ്ഞയുടെയും പ്രതിഫലനമാണിത്.” – യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

പുതിയ തമയസ് ലോയൽറ്റി പരിപാടിയുടെ ഫീച്ചറുകൾ:

  • ഷോപ്പിങ് രീതികൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് പ്രത്യേകം തയാറാക്കിയ വ്യക്തി​ഗത അനുഭവം
  • യൂണിയൻ കോപ് ആപ്പിലൂടെ മാത്രം ലഭ്യമായ എക്സ്ക്ലൂസീവ് കിഴിവുകൾ
  • ഇന്ററാക്ടീവ് ​ഗെയിമുകൾ, നറുക്കെടുപ്പുകൾ
  • തത്സമയ റിവാർഡ് ട്രാക്കിങ്, അം​ഗങ്ങൾക്ക് പ്രത്യേകം ഡിജിറ്റൽ ആക്സസ്

യൂണിയൻ കോപ് തമയസ് അം​ഗങ്ങൾക്ക് ഇപ്പോൾ പുതിയ യൂണിയൻ കോപ് ആപ്പ് ‍ഡൗൺലോഡ് ചെയ്തും അപ്ഡേറ്റ് ചെയ്തും മുഴുവൻ ലോയൽറ്റി ആനുകൂല്യങ്ങളും നേടാം. സഹായങ്ങൾക്ക് വിളിക്കാം – 800 8889 (ടോൾ ഫ്രീ) അല്ലെങ്കിൽ സന്ദർശിക്കാം കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ.
 

By admin